മുതലപ്പൊഴി അപകടം:കണ്ടെത്താനുള്ളത് മൂന്ന് പേരെ; നേവിയുടെ കപ്പലും രക്ഷാപ്രവർത്തനത്തിന്

വ്യോമമാർഗേനയുള്ള ശ്രമങ്ങളും രാവിലെ തുടങ്ങും. മുങ്ങൽ വിദഗ്ധരുടേ സേവനവും തേടിയിട്ടുണ്ട്

Update: 2022-09-06 00:52 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ രാവിലെ പുനരാരംഭിക്കും. മൂന്ന് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ശക്തമായ കാറ്റിലും തിരമാലയിലും പെട്ട വള്ളം മറിഞ്ഞ് രണ്ട് പേരാണ് മരിച്ചത്. പ്രതികൂലമായ കാലാവസ്ഥയാണ് രക്ഷാപ്രവർത്തനത്തിന് തടസം.ഇന്നലെ മൂന്ന് മണിയോടെ നിർത്തിവെച്ച തിരച്ചിൽ പിന്നീട് പുനരാരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. നേവിയുടെ തീര നിരീക്ഷണക്കപ്പലെത്തിച്ച് രക്ഷാപ്രവർത്തനം നടത്താനാണ് ശ്രമം.

വ്യോമമാർഗേനയുള്ള ശ്രമങ്ങളും രാവിലെ തുടങ്ങും. മുങ്ങൽ വിദഗ്ധരുടേ സേവനവും തേടിയിട്ടുണ്ട്. വർക്കല സ്വദേശികളായ മുസ്തഫ,ഉസ്മാൻ,സമദ് എന്നിവരെയാണ് കണ്ടെത്താനുള്ളത്. അപകട സമയത്ത് മറ്റ് വള്ളങ്ങളിലായെത്തിയവർ നടത്തിയ രക്ഷാപ്രവർത്തനമാണ്. 9 പേരുടെ ജീവൻ രക്ഷിച്ചത്. 9 പേർ നീന്തിരക്ഷപ്പെട്ടു.

കോസ്റ്റ് ഗാർഡിന്റെ രണ്ട് ബോട്ടുകൾ ഉടൻ തെരച്ചിൽ ആരംഭിച്ചെങ്കിലും കാറ്റ് ശക്തമായതോടെ നിർത്തി. ഹെലികോപ്റ്റർ, എയർ ആംബുലൻസ് വഴിയുള്ള രക്ഷാപ്രവർത്തനത്തിനും മോശം കാലാവസ്ഥ തിരിച്ചടിയായി. കാണാതായവർ അപകടം നടന്ന സ്ഥലത്ത് വലയ്ക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് നിഗമനം. ക്രെയിൻ എത്തിച്ച് വലയ്ക്കുള്ളിൽപ്പെട്ടവരെ രക്ഷിക്കാൻ ഇന്നലെ രാത്രി നടന്ന ശ്രമവും വിജയിച്ചില്ല. കൃത്യസമയത്ത് രക്ഷപ്രവർത്തനമുണ്ടായില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News