ജീവന് ഭീഷണിയെന്ന് മുട്ടില്‍ മരംകൊള്ളക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍

മാന്ദാമംഗലം വനംകൊള്ളയുടെ അന്വേഷണം ഇതുവരെ എവിടെയും എത്തിയിട്ടില്ല. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കേസില്‍ അന്വേഷണം ഏകദേശം നിലച്ച മട്ടാണ്.

Update: 2021-06-14 03:55 GMT
Advertising

തന്റെ ജീവന്‍ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് മുട്ടില്‍ മരംകൊള്ളക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍. മേപ്പാടി റേഞ്ച് ഓഫീസര്‍ എം.കെ സമീര്‍ ആണ് വയനാട് എസ്.പി അരവിന്ദ് സുകുമാറിന് പരാതി നല്‍കിയത്. കേസ് അന്വേഷണം സത്യസന്ധമായി മുന്നോട്ട് കൊണ്ടുപോവാന്‍ സംരക്ഷണം നല്‍കണമെന്ന് പരാതിയില്‍ പറയുന്നു. പരാതിയെക്കുറിച്ച് മേപ്പാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അന്വേഷിക്കുന്നുണ്ടെന്ന് വയനാട് എസ്.പി മീഡിയവണ്ണിനോട് പറഞ്ഞു.

അതിനിടെ അട്ടപ്പാടിയിലെ ആദിവാസി ഭൂമിയില്‍ നിന്നും മരം മുറിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ആദിവാസികളുടെ പാസ് ഉപയോഗിച്ചാണ് വ്യാപാരികള്‍ മരം മുറിക്കുന്നത്. നോട്ടിഫൈ വില്ലേജില്‍ അനുമതിയില്ലാതെയും ആദിവാസി ഭൂമിയില്‍ നിന്ന് മരം മുറിക്കുന്നുണ്ട്. ആദിവാസികള്‍ക്ക് വളരെ കുറഞ്ഞ പണം നല്‍കിയാണ് വ്യാപാരികള്‍ മരം വാങ്ങുന്നത്.

സംസ്ഥാനത്ത് മരംകൊള്ളയുടെ കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവരുമ്പോഴും കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്ന പരാതിയും ശക്തമാണ്. മാന്ദാമംഗലം വനംകൊള്ളയുടെ അന്വേഷണം ഇതുവരെ എവിടെയും എത്തിയിട്ടില്ല. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കേസില്‍ അന്വേഷണം ഏകദേശം നിലച്ച മട്ടാണ്. പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടും ഫയല്‍ നല്‍കാന്‍ വനംവകുപ്പ് തയ്യാറായിട്ടില്ല.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News