മീഡിയവൺ മാനേജിങ് എഡിറ്റർക്ക് എതിരായ കൊലവിളി ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
ഭയപ്പെടുത്തി കീഴ്‌പ്പെടുത്താം എന്നത് വ്യാമോഹമാണെന്നും അഷ്‌റഫ് മൗലവി പറഞ്ഞു.
Update: 2025-07-11 13:26 GMT
കോഴിക്കോട്: മീഡിയവൺ മാനേജിങ് എഡിറ്റർ സി. ദാവൂദിന് എതിരായ സിപിഎം കൊലവിളി ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് എസ്ഡിപിഐ നേതാവ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി.സ്വതന്ത്രമായി രാഷ്ട്രീയ നിരീക്ഷണം നടത്താനും തുറന്നു പറയാനുമുള്ള ജനാധിപത്യ അവകാശത്തിനെതിരെയുള്ള ഭീഷണി കൂടിയാണ് അവർ മുഴക്കിയത്.
സർവ കാര്യങ്ങളിലും ന്യൂനപക്ഷത്തെ ഒറ്റപ്പെടുത്തുകയും അന്യവത്കരിക്കുകയും ചെയ്യുന്ന ഫാഷിസ്റ്റ് താത്പര്യം സാമ്പ്രദായിക സംവിധാനങ്ങളെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട് എന്നത് തിരിച്ചറിയാൻ ഭരണ സമീപനം വിലയിരുത്തിയാൽ ബോധ്യംവരും. പാർട്ടികളുടെ നിലപാടും ഭിന്നമല്ല. കട്ടതല്ല പ്രശ്‌നം കള്ളനെന്ന് വിളിച്ചതാണ് എന്ന് ആരും കരുതരുത്. ഭയപ്പെടുത്തി കീഴ്‌പ്പെടുത്താം എന്നത് വ്യാമോഹമാണെന്നും അഷ്‌റഫ് മൗലവി പറഞ്ഞു.