മത്സരം തരൂരും പന്ന്യനും തമ്മില്‍; പന്ന്യൻ രവീന്ദ്രന്‍റെ പ്രസ്താവന തള്ളി എം.വി ഗോവിന്ദന്‍

പരാജയഭീതി മൂലമാണ് പന്ന്യന്‍റെ പ്രസ്താവനയെന്ന് യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂർ പ്രതികരിച്ചു

Update: 2024-04-24 07:48 GMT

എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ മത്സരം ബി.ജെ.പിയും എൽ.ഡി.എഫും തമ്മിലാണെന്ന പന്ന്യൻ രവീന്ദ്രന്‍റെ പ്രസ്താവന തള്ളി സി.പി.എം. തരൂരും പന്ന്യനും തമ്മിലാണ് മത്സരമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ പറഞ്ഞു. പരാജയഭീതി മൂലമാണ് പന്ന്യന്‍റെ പ്രസ്താവനയെന്ന് യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂർ പ്രതികരിച്ചു.

രാവിലെ മീഡിയവണിനോട് സംസാരിച്ചപ്പോൾ ആയിരുന്നു തിരുവനന്തപുരത്തെ പന്ന്യന്‍റെ പ്രസ്താവന. ഇടതുമുന്നണി പരാജയം മണത്തതിൻ്റെ സൂചനയാണ് പ്രതികരണമെന്ന് യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂര്‍ പറഞ്ഞു. എന്നാൽ പന്ന്യൻ്റെ നിലപാട് തള്ളി എം. വി ഗോവിന്ദൻ രംഗത്ത് വന്നു. പന്ന്യൻ്റെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന് ബി.ജെ.പി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News