ശ്രേയാംസ്‌കുമാറിനെ സസ്‌പെൻഡ് ചെയ്‌തേക്കും; പിളർപ്പിനുശേഷം എൽജെഡി വിമതവിഭാഗത്തിന്റെ നിർണായക യോഗം ഇന്ന്

എൽജെഡി തർക്കത്തിൽ സിപിഎം, സിപിഐ നേതൃത്വങ്ങൾ മൗനം തുടരുകയാണ്. പാർട്ടിയുടെ ആഭ്യന്തര പ്രശ്‌നത്തിൽ ഇപ്പോൾ ഇടപെടേണ്ടെന്നാണ് നേതൃതലത്തിൽ നിലവിലെ ധാരണ

Update: 2021-11-26 01:37 GMT
Editor : Shaheer | By : Web Desk
Advertising

പിളർപ്പിനുശേഷമുള്ള എൽജെഡി വിമതവിഭാഗത്തിന്റെ നിർണായക യോഗം ഇന്ന്. എംവി ശ്രേയാംസ്‌കുമാറിനെതിരെ നടപടിയെടുക്കാൻ സാധ്യതയുണ്ട്. തുടർകാര്യങ്ങൾ തീരുമാനിക്കാൻ സംസ്ഥാന കൗൺസിൽ വിളിക്കാനും തീരുമാനിച്ചേക്കും.

ഷേയ്ഖ് പി. ഹാരിസിനെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുകയും സുരേന്ദ്രൻ പിള്ളയെ അച്ചടക്കലംഘനത്തിന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തതോടെയാണ് എൽജെഡിപിളർന്നത്. തങ്ങളാണ് യഥാർത്ഥ എൽജെഡി എന്ന അവകാശവാദവുമായി രംഗത്തുള്ള വിമതവിഭാഗം ഇന്ന് യോഗം ചേർന്നു തുടർനടപടികൾ ചർച്ച ചെയ്യും. എംവി ശ്രേയാംസ്‌കുമാറിനെതിരെ നടപടിയെടുക്കുന്നതാണ് യോഗത്തിന്റെ പ്രധാന അജണ്ട. സസ്‌പെൻഡ് ചെയ്യാനാണ് സാധ്യത. ഓൺലൈനായി വൈകിട്ട് മൂന്ന് മണിക്കാണ് യോഗം നടക്കുന്നത്.

അതേസമയം, എൽജെഡി തർക്കത്തിൽ സിപിഎം, സിപിഐ നേതൃത്വങ്ങൾ മൗനം തുടരുകയാണ്. പാർട്ടിയുടെ ആഭ്യന്തര പ്രശ്‌നത്തിൽ ഇപ്പോൾ ഇടപെടേണ്ടെന്നാണ് നേതൃതലത്തിൽ നിലവിലെ ധാരണ.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News