'ഭംഗിയായി പ്രവര്‍ത്തിക്കുന്ന സ്വാശ്രയ കോളജാണ് പെരിന്തല്‍മണ്ണയിലെ എസ്എന്‍ഡിപി കോളജ്, പെരിന്തല്‍മണ്ണ മലപ്പുറം ജില്ലയിലാണെന്ന് വെള്ളാപ്പള്ളിയെ അറിയിക്കണേ'; ഫേസ്ബുക്ക് കുറിപ്പുമായി നജീബ് കാന്തപുരം

മലപ്പുറം പരാമര്‍ശത്തെ കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകരോട് ഇന്ന് വെള്ളാപ്പള്ളി പ്രകോപിതനായി പ്രതികരിച്ചിരുന്നു

Update: 2025-12-31 15:40 GMT

മലപ്പുറം: മലപ്പുറം ജില്ലക്കെതിരായ വിദ്വേശ പരാമര്‍ശത്തില്‍ വെള്ളാപ്പള്ളിക്ക് മറുപടിയുമായി നജീബ് കാന്തപുരം എംഎല്‍എ. പെരിന്തല്‍മണ്ണയില്‍ ഭംഗിയായി പ്രവര്‍ത്തനം തുടരുന്ന കോളജാണ് എസ്എന്‍ഡിപി കോളജ്. പെരിന്തല്‍മണ്ണ മലപ്പുറം ജില്ലയിലാണെന്ന് സഖാവ് വെള്ളാപ്പള്ളിയെ ആരെങ്കിലും അറിയിക്കണമെന്നായിരുന്നു പോസ്റ്റ്.

'2002ല്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി സാഹിബാണ് ഈ കോളജ് അനുവദിച്ചത്. യുഡിഎഫിന്റെ നല്ല കാലം വരട്ടെയെന്നും എസ്എന്‍ഡിപിക്കും മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കും ആവശ്യമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നമുക്ക് മലപ്പുറം ജില്ലയില്‍ കൊണ്ടുവരാമെന്നും' അദ്ദേഹം ഫേസ്ബുക്കില്‍ പറഞ്ഞു.

Advertising
Advertising

മലപ്പുറം പരാമര്‍ശത്തെ കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകരോട് ഇന്ന് വെള്ളാപ്പള്ളി പ്രകോപിതനായി പ്രതികരിച്ചിരുന്നു. ചാനല്‍ മൈക്കുകള്‍ തട്ടിമാറ്റിയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. വര്‍ഗീയവാദിയാണെന്ന് ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ മലപ്പുറത്തെ കുറിച്ച് താന്‍ പറഞ്ഞതെല്ലാം ശരിയായ കാര്യങ്ങളായിരുന്നുവെന്നും

മലപ്പുറം അടക്കമുള്ള മലബാറിലെ മൂന്ന് ജില്ലകളില്‍ എസ്എന്‍ഡിപിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ കഴിയുന്നില്ലെന്നും വെള്ളാപ്പള്ളി ആവര്‍ത്തിച്ചു. എസ്എന്‍ഡിപിക്ക് സ്ഥലമൊക്കെയുണ്ടെന്നും എന്നാല്‍ അനുമതി കിട്ടുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News