പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിൽ നജ്മ തബ്ഷീറ യുഡിഎഫ് പ്രസിഡന്റ് സ്ഥാനാർഥി
വലമ്പൂർ ഡിവിഷനിൽ നിന്നാണ് നജ്മ ജനവിധി തേടുന്നത്
Update: 2025-11-16 02:39 GMT
മലപ്പുറം: പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിൽ യൂത്ത് ലീഗ് ദേശീയ സെക്രട്ടറിയെ ഇറക്കി മുസ്‌ലിം ലീഗ്. വലമ്പൂർ ഡിവിഷനിൽ നിന്നാണ് നജ്മ തബ്ഷീറ ജനവിധി തേടുക. പ്രസിഡന്റ് സ്ഥാനാർഥിയായാണ് നജ്മയെ ലീഗ് കളത്തിലിറക്കിയിരിക്കുന്നത്.
കോഴിക്കോട് കോർപറേഷനിലെ സ്ഥാനാർത്ഥികളെ കഴിഞ്ഞ ദിവസം ലീഗ് പ്രഖ്യാപിച്ചിരുന്നു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിഅഡ്വ. ഫാത്തിമ തഹ്ലിയയെയാണ് കുറ്റിച്ചിറ ഡിവിഷനിൽ ലീഗ് സ്ഥാനാർഥിയാക്കിയത്.
എംഎസ്എഫ് നേതാക്കളായ പി.എച്ച് ആയിഷ ബാനു മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കും റിമ മറിയം, അഫീഫ നഫീസ എന്നിവർ കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കും മത്സരിക്കുന്നുണ്ട്.