2025ലെ അവനീബാല പുരസ്‌കാരം നന്ദിനി മേനോന്

നന്ദിനി മേനോന്റെ 'ആംചൊ ബസ്തർ 'എന്ന യാത്രാവിവരണ ഗ്രന്ഥത്തിനാണ് അവാര്‍ഡ്

Update: 2025-07-25 08:59 GMT
Editor : നബിൽ ഐ.വി | By : Web Desk

കൊല്ലം: അധ്യാപികയും സാഹിത്യഗവേഷകയുമായിരുന്ന ഡോ.എസ്. അവനീബാലയുടെ സ്മരണാര്‍ത്ഥം മലയാളത്തിലെ എഴുത്തുകാരികള്‍ക്കായി ഏര്‍പ്പെടുത്തിയ 14-ാമത് അവനീബാല പുരസ്‌കാരത്തിന് നന്ദിനി മേനോൻ അര്‍ഹയായി.

നന്ദിനി മേനോന്റെ 'ആംചൊ ബസ്തർ 'എന്ന യാത്രാവിവരണ ഗ്രന്ഥത്തിനാണ് അവാര്‍ഡ്. പതിനായിരം രൂപയും ശില്പവും പുരസ്‌കാര രേഖയും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ.വത്സലൻ വാതുശ്ശേരി, ഡോ.ഷീജ വക്കം,, ഡോ.നിത്യ പി വിശ്വം എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരത്തിന് അര്‍ഹമായ കൃതി തെരഞ്ഞെടുത്തത്. 2025 ഓഗസ്റ്റ് ആറിന് കൊല്ലം പ്രസ് ക്ലബ്ബ് ഹാളിൽ ചേരുന്ന അവനീബാല അനുസ്മരണ സമ്മേളനത്തില്‍ വെച്ച് അവാര്‍ഡ് സമ്മാനിക്കും.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News