ദേശീയ ചലച്ചിത്ര പുരസ്‌കാരം; ആടുജീവിതത്തെ അവഗണിച്ചതിൽ പ്രതിഷേധവുമായി മന്ത്രി വി. ശിവൻകുട്ടി

കേരള സ്റ്റോറിക്ക് രണ്ടു ദേശീയ അവാർഡുകൾ നൽകിയതിലും പ്രതിഷേധവുമായി ശിവൻകുട്ടി രംഗത്തെത്തിയിരുന്നു

Update: 2025-08-03 09:55 GMT

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ വിമർശനവുമായി മന്ത്രി വി.ശിവൻകുട്ടി. ആട് ജീവിതത്തെ അവഗണിച്ചതിലാണ് പ്രതിഷേധവുമായി മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തിയത്. ഷാരൂഖ് ഖാനെ തനിക്ക് ഇഷ്ടമാണ് എന്നാൽ ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ പ്രകടനമാണ് മികച്ചതെന്ന് ശിവൻകുട്ടി അഭിപ്രായപ്പെട്ടു.

ആടുജീവിതം എങ്ങനെ തഴയപ്പെട്ടു എന്നും മന്ത്രി വി. ശിവൻകുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു. കേരള സ്റ്റോറിക്ക് രണ്ടു ദേശീയ അവാർഡുകൾ നൽകിയതിലും പ്രതിഷേധവുമായി ശിവൻകുട്ടി രംഗത്തെത്തിയിരുന്നു.

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News