Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
പാലക്കാട്: ദേശീയപതാക വിവാദത്തിൽ പാലക്കാട്ടെ ബിജെപി നേതാവ് എൻ ശിവരാജനെതിരെ കോൺഗ്രസ് പരാതി നൽകി. പാലക്കാട് ബ്ലോക്ക് കമ്മിറ്റിയാണ് പൊലീസിൽ പരാതി നൽകിയത്. രാജ്യദ്രോഹക്കുറ്റത്തിൻറെ വിവിധ വകുപ്പുകൾ ചുമത്തണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
ഇന്ത്യന്‍ ദേശീയപതാകയായ ത്രിവര്‍ണപതാകയ്ക്ക് പകരം കാവിക്കൊടിയാക്കണമെന്നായിരുന്നു ശിവരാജന്റെ പ്രസംഗം. ബിജെപി മുന്‍ ദേശീയ കൗണ്‍സില്‍ അംഗം കൂടിയായിരുന്നു എന്‍. ശിവരാജന്‍. ഭാരതാംബ വിവാദത്തില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം പ്രതികരിക്കുമ്പോഴായിരുന്നു ശിവരാജന്റെ പരാമര്‍ശം.
തുടര്‍ന്ന് മന്ത്രി ശിവന്‍കുട്ടിയെ ശവന്‍കുട്ടി എന്നും ശിവരാജന്‍ ആക്ഷേപിച്ചു. ദേശീയപതാകയ്ക്ക് സമാനമായ പതാക രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ശിവരാജന്‍ പറഞ്ഞു. കോണ്‍ഗ്രസ് പച്ച പതാക ഉപയോഗിക്കട്ടെയെന്നും ഇന്ത്യന്‍ ചരിത്രമറിയാത്ത സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും ഇറ്റാലിയന്‍ കൊടി ഉപയോഗിക്കട്ടെയെന്നും ശിവരാജന്‍ കൂട്ടിച്ചേര്‍ത്തു.