ദേശീയപാത അശാസ്ത്രീയ നിർമ്മാണം: മലപ്പുറത്തെ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ സംഘർഷം; പൊലീസുമായി ഉന്തുംതള്ളും
കോഹിനൂറുള്ള കരാർ കമ്പനിയുടെ ഓഫീസിലേക്കായിരുന്നു പ്രതിഷേധ മാർച്ച്
മലപ്പുറ: ദേശീയപാത അശാസ്ത്രീയ നിർമാണത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. മലപ്പുറം കോഹിനൂറുള്ള കരാർ കമ്പനിയുടെ ഓഫീസിലേക്കായിരുന്നു പ്രതിഷേധ മാർച്ച് നടത്തിയത്. മാര്‍ച്ചില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.
അകത്തേക്ക് കയറിയ പ്രവർത്തകരെ പൊലീസ് പുറത്താക്കി. സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിൻ വർക്കിയുമായി പൊലീസ് വാക്കേറ്റത്തിലേര്‍പ്പെട്ടു.
അതേസമയം, മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞു താഴ്ന്നത് പഠിക്കാൻ വിദഗ്ധസംഘം ഇന്ന് കൂരിയാട് എത്തും. മൂന്നംഗസംഘം ആയിരിക്കും പ്രത്യേക പരിശോധന നടത്തുക. നിർമ്മാണത്തിൽ അശാസ്ത്രീയത ഇല്ലെന്നാണ് എന്‍എച്ച്എഐയുടെ പ്രാഥമിക നിഗമനം. സംസ്ഥാന പൊതുമരാമത്ത് വകുപ്പും സ്ഥലത്ത് പരിശോധന നടത്തും. വിദഗ്ധ സമിതി യുടെ സന്ദർശനത്തിന് മുന്‍പ് വിള്ളൽ വീണ ഭാഗം ജിസിബി ഉപയോഗിച്ച് പൊളിച്ച് നീക്കിയെന്ന് പ്രദേശവാസികൾ ആരോപിച്ചു.
അതിനിടെ, തൃശൂർ ചാവക്കാടും ദേശീയപാത 66 ൽ വിള്ളലുണ്ടായി.നിർമ്മാണം പുരോഗമിക്കുന്ന മണത്തല പ്രദേശത്താണ് മേൽപ്പാലത്തിന് മുകളിലാണ് റോഡ് വിണ്ട്കീറിയത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ദേശീയപാത അധികൃതർ വിള്ളൽ ടാറിട്ട് അടച്ചു.