കേരളം ബൂത്തിലെത്താന്‍ 11 ദിവസം മാത്രം ബാക്കി; പ്രചാരണം കൊഴുപ്പിക്കാൻ ദേശീയ നേതാക്കളെത്തുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നും രാഹുല്‍ ഗാന്ധി നാളെയും കേരളത്തിൽ എത്തും

Update: 2026-03-29 02:46 GMT
Editor : ലിസി. പി | By : Web Desk

file photo

പാലക്കാട്: കേരളം പോളിങ് ബൂത്തിലെത്താൻ ഇനി 11 നാള്‍ മാത്രം ബാക്കി നിൽക്കെ പ്രചാരണത്തിനായി ദേശീയ നേതാക്കളെത്തുന്നു. എന്‍ഡിഎയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ എത്തും. ഉച്ചയ്ക്ക് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന പൊതുസമേളനത്തിൽ എൻഡിഎ പ്രവർത്തകരെ അഭിസംബോധന ചെയ്യും.

12 മണ്ഡലങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ഥികളും എന്‍ഡിഎ ദേശീയ-സംസ്ഥാന നേതാക്കളും വേദി പങ്കിടും.നഗരത്തിൽ റോഡ് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്. ശേഷം തൃശൂർ നഗരത്തിലെ റോഡ് ഷോയിലും പ്രധാനമന്ത്രി പങ്കെടുക്കും.

പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി നാളെ സംസ്ഥാനത്തെത്തും.കോട്ടയം,പത്തനംതിട്ട,ആലപ്പുഴ ജില്ലകളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും.ആർജെഡി നേതാവ് തേജസ്വി യാദവ് മറ്റന്നാൾ കേരളത്തിലെത്തും.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News