കിടപ്പ് രോഗിയിൽ നിന്ന് ഫാനിന് വാടക ഈടാക്കി നെടുമങ്ങാട് ജില്ലാ ആശുപത്രി അധികൃതർ

ആശുപത്രിയിലെ ഫാനുകള്‍ പ്രവർത്തനരഹിതമായതിനാലാണ് വീട്ടിൽ നിന്നും ഫാൻ കൊണ്ടുവന്നത്

Update: 2023-02-25 14:41 GMT

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കിടപ്പ് രോഗിയോട് ക്രൂരത. വീട്ടിൽ നിന്ന് എത്തിച്ച ഫാനിന് ദിവസം 50 രൂപ വാടക ഈടാക്കി. ആശുപത്രിയിലെ ഫാനുകള്‍ പ്രവർത്തനരഹിതമായതിനാലാണ് വീട്ടിൽ നിന്നും ഫാൻ കൊണ്ടുവന്നത്.

വെള്ളനാട് സ്വദേശി പ്രദീപ് ആശുപത്രി ജീവനക്കാരോട് ഫാൻ ആവശ്യപ്പെട്ടപ്പോള്‍ വീട്ടിൽ നിന്ന് കൊണ്ടുവരാൻ പറയുകയായിരുന്നു. ഫാൻ കൊണ്ട് വന്നപ്പോള്‍ കരണ്ട് ബില്ലായി ദിവസവും അൻപത് രൂപ അടക്കണമെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് സുപ്രണ്ടിന് അപേക്ഷ നൽകി രണ്ട് ദിവസത്തെ കരണ്ട് ചാർജായി 100 രൂപ അടക്കുകയും ചെയ്തു.

Advertising
Advertising

പുറത്ത് നിന്ന് ഫാൻ കൊണ്ടുവരുന്നവർ ഫാനിന് ചാർജ് അടക്കണമെന്നത് മാനേജ്മെന്‍റിന്‍റെ തീരുമാനമാണെന്നും പാലിയേറ്റിവ് രോഗി ആയതിനാൽ അടച്ച തുക തിരിച്ചു നൽകാനാണ് തീരുമാനമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

ബൈക്കപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ പ്രദീപിനെ മെഡിക്കൽ കോളേജിൽ നിന്നും ഒൻപത് ദിവസം മുൻപാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News