ആടിയും പാടിയും സ്‌കൂളിലേക്ക്; കേരളത്തിൽ പുതിയ അധ്യയന വർഷത്തിന് ഇന്ന് തുടക്കം

സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. ഒന്നാം ക്ലാസിലെത്തുന്നത് അഞ്ച് ലക്ഷത്തോളം കുട്ടികൾ

Update: 2022-06-01 01:05 GMT
Editor : ലിസി. പി | By : Web Desk

 തിരുവനന്തപുരം: കോവിഡിന്റെ അതിതീവ്രഘട്ടം പിന്നിട്ട് പുതിയ അധ്യന വർഷത്തിന് ഇന്ന് തുടക്കം. രണ്ട് വർഷത്തിന് ശേഷമുള്ള പ്രവേശനോത്സവം ആഘോഷമാക്കാൻ ഒരുക്കങ്ങൾ പൂർത്തിയായി. സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രണ്ട് വർഷത്തിന് ശേഷം നടക്കുന്ന പ്രവേശനോത്സവം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. ഒന്നാം ക്ലാസിൽ അഞ്ച് ലക്ഷത്തോളം വിദ്യാർഥികൾ എത്തുമെന്നാണ് കണക്കുകൂട്ടൽ. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കഴക്കൂട്ടം ഗവ ഹയർ സെക്കന്ററി സ്‌കൂളിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നത്. ജില്ലാ, ഉപജില്ലാ സ്‌കൂൾ തലങ്ങളിലും പരിപാടികൾ സംഘടിപ്പിക്കും.

Advertising
Advertising

മഹാമാരിക്കാലത്തിന് ശേഷമായതിനാൽ തന്നെ വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചായിരുന്നു പ്രവർത്തനം. ഒന്നാം ഭാഗം പാഠപുസ്തകങ്ങളും കൈത്തറി യൂണിഫോമുകളും എത്തിച്ചു. കുരുന്നുകളെ വരവേൽക്കാൻ സംസ്ഥാനം സജ്ജമാണെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു

മുമ്പ് പുറത്തിറക്കിയ മാർഗരേഖ പ്രകാരമാകും സ്‌കൂളുകളുടെ പ്രവർത്തനം. സ്‌കൂളിലെത്തുന്ന എല്ലാവരും മാസ്‌കും സാനിറ്റൈസറും നിർബന്ധമായും ഉപയോഗിക്കണം. സ്‌കൂൾ വാഹനങ്ങളുടെ പരിശോധന അവസാനഘട്ടത്തിലാണ്. സ്‌കൂൾ പരിസരത്തുള്ള കടകളിലെ പരിശോധനയും കർശനമാക്കി. കുട്ടികളെ ബുദ്ധിമുട്ടിച്ചാൽ സ്വകാര്യ ബസ്സുടമകൾ ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News