ചാണ്ടി ഉമ്മൻ എംഎൽഎക്ക് പുതിയ പദവി; ആന്ധ്രാപ്രദേശ്, മേഘാലയ സംസ്ഥാനങ്ങളുടെ ടാലന്റ് ഹണ്ട് കോർഡിനേറ്ററായാണ് ചാണ്ടി ഉമ്മനെ എഐസിസി നിയമിച്ചിരിക്കുന്നത്

ഗോവയുടെ ചുമതല ഷമ മുഹമ്മദിന്, കേരളത്തിന്റെ ചുമതല ജോർജ് കുര്യന്

Update: 2025-10-22 14:39 GMT

ന്യുഡൽഹി: ചാണ്ടി ഉമ്മൻ എംഎൽഎക്ക് പുതിയ പദവി. ആന്ധ്രാപ്രദേശ്, മേഘാലയ സംസ്ഥാനങ്ങളുടെ ടാലന്റ് ഹണ്ട് കോർഡിനേറ്ററായാണ് എഐസിസി നിയമിച്ചിരിക്കുന്നത്. ഷമ മുഹമ്മദിനും ചുമതല നൽകിയിട്ടുണ്ട്. ഗോവയുടെ ടാലന്റ് ഹണ്ട് കോർഡിനേറ്ററായാണ് ഷമയെ നിയമിച്ചിരിക്കുന്നത്. കേരളത്തിന്റെ ടാലന്റ് ഹണ്ട് കോർഡിനേറ്ററായി ജോർജ് കുര്യനേയും നിയമിച്ചിട്ടുണ്ട്.

യൂത്ത് കോൺഗ്രസിന്റെ പുതിയ പ്രസിഡന്റിനെ പ്രഖ്യാപനത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ് ദേശീയ ഔട്ട് റീച്ച് സെല്ലിൻറെ തലപ്പത്ത് നിന്ന് പറയാതെ തന്നെ നീക്കിയതിനെ കുറിച്ച് ചാണ്ടി ഉമ്മൻ പരിഭവം പറഞ്ഞിരുന്നു.

'എൻറെ പിതാവിൻറെ ഓർമ ദിവസം എന്നെ പാർട്ടി പദവിയിൽ നിന്ന് നീക്കി. എനിക്കതിൽ വലിയ മാനസിക വിഷമമുണ്ടാക്കി. ഇക്കാര്യത്തിൽ എന്നോട് ചോദിക്കുക പോലും ചെയ്തില്ല. എന്നോട് പറഞ്ഞിരുന്നെങ്കിൽ രാജിവെച്ച് ഒഴിഞ്ഞേനെ. അപമാനിക്കുന്ന രീതിയിലാണ് എന്നെ പുറത്താക്കിയത്. അപ്പോഴും പാർട്ടി തീരുമാനമെന്നാണ് ഞാൻ പ്രതികരിച്ചത് -ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. കെപിസിസി പുനഃസംഘടനക്ക് പിന്നാലെ ഷമ മുഹമ്മദും അതൃപ്തി പ്രകടമാക്കിയിരുന്നു.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News