വിവാഹം കഴിഞ്ഞ് ഒരു മാസം; കോഴിക്കോട് നവവധു ഭർതൃവീട്ടിൽ മരിച്ച നിലയിൽ
ഭർത്താവ് ഷാൻ വിദേശത്തേക്ക് പോകാനിരിക്കെയാണ് നിയമവിദ്യാർഥി കൂടിയായ ആർദ്ര ജീവനൊടുക്കിയത്
Update: 2025-03-01 09:30 GMT
കോഴിക്കോട്: പയ്യോളിയിൽ നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. ചേലിയ സ്വദേശി ആർദ്ര ബാലകൃഷ്ണൻ ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം രംഗത്ത് വന്നു. ഭര്‍ത്താവ് ഷാനിന്റെ വീട്ടിൽ കിടപ്പ് മുറിയോട് ചേർന്ന കുളിമുറയിലാണ് ആർദ്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു ആർദ്രയുടെയും ഷാനിന്റെയും വിവാഹം. രാത്രി കുളിക്കാനായി പോയ ആർദ്രയെ ഏറെനേരം കഴിഞ്ഞും കാണാതായതോടെ അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാൻ വിദേശത്തേക്ക് പോകാനിരിക്കെയാണ് നിയമവിദ്യാർഥി കൂടിയായ ആർദ്ര ജീവനൊടുക്കിയത്.