എൻ.എച്ച് അൻവർ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു; സമഗ്ര സംഭാവന പുരസ്കാരം ആർ.ശ്രീകണ്‌ഠൻ നായർക്ക്

മെയ് 7 ന് 2 മണിക്ക് എറണാകുളം ഗംഗോത്രി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും

Update: 2025-05-02 09:09 GMT
Editor : Lissy P | By : Web Desk

കൊച്ചി: കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റും കേരളവിഷൻ മുൻ ചെയർമാനും ആയിരുന്ന എൻ.എച്ച് അൻവറിൻ്റെ സ്‌മരണാർത്ഥം എൻ എച്ച് അൻവർ ട്രസ്റ്റ് ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച മാധ്യമ പ്രവർത്തനത്തിന് നൽകി വരുന്ന സമഗ്ര സംഭാവന പുരസ്കാരത്തിന് 24 ന്യൂസ് ചീഫ് എഡിറ്റർ ആർ.ശ്രീകണ്‌ഠൻ നായർ അർഹനായി.

മികച്ച സാറ്റലൈറ്റ് ന്യൂസ് ചാനൽ വിഭാഗത്തിലുള്ള അവാർഡിന്  ഏഷ്യാനെറ്റ് ന്യൂസിലെ അജ്ഡുരാജ് അര്‍ഹനായി. വിദ്യർഥികളിലുൾപ്പടെ ലഹരി ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ വിഷയം പ്രമേയമാക്കി ചെയ്‌ത 'ലഹരി വലയം' എന്ന ന്യൂസ് സ്റ്റോറിയാണ് അവാര്‍ഡ്.

Advertising
Advertising

കേബിൾ ചാനൽ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർ എ.പി ഷാജി (വയനാട് വിഷൻ), മികച്ച ക്യാമറ പേഴ്‌സൺ ബിജു തോമസ് (ദൃശ്യ ചാനൽ കോട്ടയം), മികച്ച അവതാരക ദിപ ഹരി (ദൃശ്യ ചാനൽ കോട്ടയം), ജൂറി പ്രത്യേക പരാമർശത്തിന് ബിനു ദാമോദരൻ (യൂസിവി ചാനൽ അമ്പലപ്പുഴ) എന്നിവരും അർഹനായി.

എൻ.ഇ ഹരികുമാർ, എം.എസ് ബനേഷ്, കൃഷ്‌ണദാസ് പുലാപ്പറ്റ എന്നിവരടങ്ങിയ ജൂറി അംഗങ്ങളാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

മെയ് 7 ന് 2 മണിക്ക് എറണാകുളം ഗംഗോത്രി ഓഡിറ്റോറിയത്തിൽ നടക്കുന്ന എൻ എച്ച് അൻവർ അനുസ്‌മരണ ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകനും ഏഷ്യൻ കോളേജ് ഓഫ് ജേർണലിസം ചെയർമാനുമായ ശശികുമാർ അവാർഡുകൾ വിതരണം ചെയ്യും.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News