നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; എൽഡിഎഫ് ജയിക്കുമെന്ന് സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തൽ

പി.വി അൻവറിന്റെ സ്ഥാനാർഥിത്വം എൽഡിഎഫിന് ഗുണം ചെയ്തുവെന്നാണ് ഇന്ന് ചേർന്ന സിപിഎം സെക്രട്ടറിയേറ്റിലെ വിലയിരുത്തൽ.

Update: 2025-06-20 12:09 GMT

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിക്കുമെന്ന് സിപിഎം വിലയിരുത്തൽ. പി.വി അൻവറിന്റെ സ്ഥാനാർഥിത്വം എൽഡിഎഫിന് ഗുണം ചെയ്തുവെന്നാണ് ഇന്ന് ചേർന്ന സിപിഎം സെക്രട്ടറിയേറ്റിലെ വിലയിരുത്തൽ.

സർക്കാരിന്റെ പ്രവർത്തനങ്ങളും യുഡിഎഫിലെ ഭിന്നതകളും ഗുണം ചെയ്തുവെന്നും സിപിഎം വിലയിരുത്തലുണ്ട്. പി.വി അൻവർ പിടിക്കുന്ന വോട്ടുകൾ നിർണായകമാണെന്നും സിപിഎം സെക്രട്ടറിയേറ്റിൽ വിലയിരുത്തി. ജമാഅത്തെ ഇസ്‌ലാമി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് ഇടതു മുന്നണിക്ക് നേട്ടമായെന്നാണ് സിപിഎം നിലപാട്. മതനിരപേക്ഷ ചിന്തയുള്ള സംഘടനകൾ ഇടതുമുന്നണിക്കൊപ്പം നിന്നെന്നും സിപിഎം സെക്രട്ടറിയേറ്റ്.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News