നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: സിപിഎം വലിയ വോട്ടിന് തോൽക്കുമെന്ന് അവർക്ക് തന്നെ ഉറപ്പാണ്, സ്ഥാനാർഥി പോലും ആയിട്ടില്ല'; പി.വി അൻവർ

കോൺഗ്രസ് സ്ഥാനാർഥി സ്ഥാനാർഥി നിർണയം തമാശയായി കാണാനാകില്ലെന്നും അന്‍വര്‍ മീഡിയവണിനോട്

Update: 2025-04-17 05:06 GMT
Editor : ലിസി. പി | By : Web Desk

മലപ്പുറം: നിലമ്പൂരിൽ രണ്ടുമാസം മുൻപ് തന്നെ പ്രവർത്തനങ്ങൾ ആരംഭിച്ചതായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അൻവർ.ജനങ്ങൾ സര്‍ക്കാറിനെ വിലയിരുത്തുമെന്നും സ്ഥാനാർഥി ചർച്ചയിൽ ഏതെങ്കിലും ഒരു സിപിഎമ്മുകാരന്റെ പേരു പോലുമില്ലെന്നും അന്‍വര്‍ മീഡിയവണിനോട് പറഞ്ഞു.

'മനുഷ്യന്റെ മുന്നിൽ നിർത്താൻ കഴിയുന്ന ഒരു സ്ഥാനാർഥികളെയും യുഡിഎഫിൽ നിന്ന് സിപിഎമ്മിന് ലഭിക്കില്ല .പിണറായിയെ പാർട്ടി സഖാക്കൾ തിരുത്തുന്ന തെരഞ്ഞെടുപ്പ് ആയിരിക്കുമിതെന്നും നിലമ്പൂരിൽ എൽഡിഎഫിന് ഇരുട്ടാണെന്നും അന്‍വര്‍ പറഞ്ഞു.

അതേസമയം, കോൺഗ്രസ് സ്ഥാനാർഥി സ്ഥാനാർഥി നിർണയം ഒരു തമാശയായി കാണാനാകില്ല. കേരളത്തിലെ 140 മണ്ഡലങ്ങളെയും ബാധിക്കുന്ന ഉപതെരഞ്ഞെടുപ്പാണ് നിലമ്പൂരിലേത്. എന്തെങ്കിലും താല്പര്യത്തിന്റെ പേരിൽ സ്ഥാനാർഥിയെ നിശ്ചയിക്കാൻ യുഡിഎഫിന് കഴിയില്ലന്നും  ഏറ്റവും കൂടുതൽ വോട്ട് പിടിക്കാൻ കഴിയുന്ന ജനസ്വാധീനമുള്ള സ്ഥാനാർഥിയെ നിർത്തുകയെന്നൃത് വലിയ ബാധ്യതയാണന്നും പി.വി അൻവർ പറഞ്ഞു.മുന്നണി പ്രവേശനം തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ ഉണ്ടാകുമെന്നും അൻവർ വ്യക്തമാക്കി.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News