വിധിയെഴുതി നിലമ്പൂർ; പോളിങ് 73.26 ശതമാനം

2021ൽ 76.6 ശതമാനമായിരുന്നു പോളിങ്

Update: 2025-06-19 15:47 GMT
Editor : നബിൽ ഐ.വി | By : Web Desk

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പോളിങ് സമയം അവസാനിച്ചു. 73.26 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. പോളിങ് ശതമാനം കുറഞ്ഞു. 263 പോളിങ് ബുത്തുകളിലായി രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണി വരെയായിരുന്നു പോളിങ്.

2021ൽ 76.6 ശതമാനമായിരുന്നു പോളിങ്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ പോളിങ് സ്റ്റേഷനുകളിലും രാവിലെ മുതൽ വോട്ടർമാരുടെ നീണ്ടവരിയിരുന്നു. വിജയ പ്രതീക്ഷയിലാണ് ഇരു മുന്നണികളും ഒപ്പം പി.വി.അൻവറും.

യുഡിഎഫിന് വേണ്ടി ആര്യാടൻ ഷൗക്കത്തും എൽഡിഎഫിന് വേണ്ടി എം.സ്വരാജും സ്വതന്ത്ര സ്ഥാനാർഥിയായി പി.വി അൻവറുമാണ് ജനങ്ങളുടെ വോട്ട് തേടുന്നത്. വോട്ടിങ്ങിനായി ആദിവാസി മേഖലകൾ ഉൾപ്പെടുന്ന വനത്തിലെ മൂന്ന് ബൂത്തുകൾ ഉൾപ്പെടെ ആകെയുള്ള 263 ബൂത്തുകളിലും വോട്ടെടുപ്പ് നടന്നു.

Advertising
Advertising

പ്രതികൂല കലാവസ്ഥയെയും അവഗണിച്ച് രാവിലെ മുതൽ ബൂത്തുകളിൽ വോട്ടർമാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. തെരഞ്ഞെടുപ്പില്‍ വലിയ വിജയപ്രതീക്ഷയെന്നാണ് എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ് പറഞ്ഞത്. യുഡിഎഫിന് ചരിത്ര ഭൂരിപക്ഷമുണ്ടാവുമെന്നും, യുഡിഎഫ് വോട്ടിൽ വിള്ളലുണ്ടാക്കാനാവില്ലെന്നും ആര്യാടൻ ഷൗക്കത്ത്‌ പ്രതികരിച്ചു. ജനകീയ സ്ഥാനാർഥിയെന്ന നിലയിൽ പ്രതീക്ഷയുണ്ടെന്നായിരുന്നു പി.വി അൻവറിന്റെ പ്രതികരണം.

രാവിലെ ഏഴ് മുതൽ ഒൻപത് വരെ 13.15 ശതമാനം, 11 മണി വരെ 30.15, ഒരു മണി വരെ 46.73, മൂന്ന് മണി വരെ 59.68, അഞ്ച് മണി വരെ 70.76 ശതമാനമായിരുന്നു പോളിങ്.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News