'തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ സ്ഥാനാർഥിയുണ്ടാകും, നിലമ്പൂർ ഇടതുപക്ഷത്തിനൊപ്പം നിൽക്കും'; സിപിഎം ജില്ലാ സെക്രട്ടറി വി.പി അനിൽ

'നിലമ്പൂരിൽ പിണറായി വിജയനും ജനങ്ങളും തമ്മിലുള്ള മത്സരമാണെന്നത് പി.വി അൻവറിന്‍റെ സ്വപ്നം മാത്രം'

Update: 2025-04-18 04:54 GMT
Editor : Lissy P | By : Web Desk

മലപ്പുറം: നിലമ്പൂരിൽ എൽഡിഎഫ് സ്ഥാനാർഥി നിർണയുമായി ബന്ധപ്പെട്ട ചർച്ചകളിലേക്ക് കടന്നിട്ടില്ലന്ന് സിപിഎം ജില്ലാ സെക്രട്ടറി വി.പി അനിൽ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും അനില്‍ മീഡിയവണിനോട്‌ പറഞ്ഞു.

'കേരളത്തിലെ ജനങ്ങൾ സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ കാണുന്നവരാണ്. അതിന്റെ തുടർച്ചക്ക് വേണ്ടി നിലമ്പൂരിലെ ജനങ്ങൾ ഒപ്പം നിൽക്കും. പൊതു സ്വീകാര്യനായ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സ്ഥാനാര്‍ഥിയാകും മത്സരരംഗത്തുണ്ടാകുക. വിജയം ഉറപ്പുവരുത്തുന്ന സ്ഥാനാര്‍ഥി തന്നെയായിരിക്കും അത്'.നിലമ്പൂരിൽ പിണറായി വിജയനും ജനങ്ങളും തമ്മിലുള്ള മത്സരമാണെന്നത് പി.വി അൻവറിന്‍റെ സ്വപ്നം മാത്രമാണെന്നും വി.പി അനിൽ പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News