നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കും; യമനിൽ നടന്ന മധ്യസ്ഥ ചർച്ചകളിൽ പുരോഗതി

നിമിഷക്ക് മാപ്പു നൽകാൻ കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബം ധാരണയായെന്ന് മധ്യസ്ഥർ

Update: 2025-07-28 17:51 GMT
Editor : rishad | By : Web Desk

കോഴിക്കോട്: നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കും. യമനിൽ നടന്ന മധ്യസ്ഥ ചർച്ചകളിൽ പുരോഗതി. നിമിഷക്ക് മാപ്പുനൽകാൻ കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബം ധാരണയായെന്ന് മധ്യസ്ഥർ.

നിമിഷ പ്രിയയുടെ കേസിൽ ചില നിർണ്ണായക തീരുമാനങ്ങൾ ഉണ്ടായതായാണ് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് അറിയിക്കുന്നത്.

യെമനിൽ തരീമിൽനിന്നുള്ള പണ്ഡിതൻ ഹബീബ് ഉമർ ബിൻ ഫഫിള് നിയോഗിച്ച യെമൻ പണ്ഡിത സംഘത്തിനു പുറമെ ഉത്തര യെമനിലെ ഭരണാധികാരികളും രാജ്യാന്തര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണ് തീരുമാനമുണ്ടായതെന്ന് എ.പി.അബൂബക്കർ മുസ്‌ല്യാരുടെ ഓഫിസ് അറിയിച്ചു.

കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടർചർച്ചകൾക്ക് ശേഷമായിരിക്കും ശിക്ഷ സംബന്ധിച്ച മറ്റു കാര്യങ്ങൾ തീരുമാനിക്കുക. ഈ മാസം 16 ന് നിശ്ചയിച്ച വധശിക്ഷ കാന്തപുരത്തിന്റെ ഇടപെടലിനെ തുടർന്ന് 15ന് താൽക്കാലികമായി നീട്ടിവെച്ചിരുന്നു. 

watch video report

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News