'പാർലമെൻ്റ് കാൻ്റീനിൽ മോദിയുമായി ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ സിപിഎം എംപി സെൽഫി എടുക്കാൻ എത്തി'; എൻ.കെ പ്രേമചന്ദ്രൻ എംപി

താനിതുവരെ പാര്‍ലമെന്‍റ് കാന്‍റിനിൽ നിന്നും ഭക്ഷണം കഴിച്ചിട്ടില്ല, നിങ്ങളെയും കൂട്ടാമെന്ന് വിചാരിക്കുന്നുവെന്നാണ് അന്ന് പ്രധാനമന്ത്രി പറഞ്ഞത്

Update: 2025-03-18 09:29 GMT

ഡല്‍ഹി: ധനമന്ത്രി നിർമല സീതാരാമനുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച പ്രോട്ടോകോൾ ലംഘനമെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി മീഡിയവണിനോട്. കൂടിക്കാഴ്ചയുടെ പേരിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് സിപിഎം ദേശീയ നേതൃത്വം പറയുമോ? പ്രധാനമന്ത്രിയുമായി ഭക്ഷണം കഴിച്ചതിന്‍റെ പേരിൽ വൻ വേട്ടയാടലാണ് താൻ നേരിടേണ്ടി വന്നത്. താൻ ബിജെപിയിൽ പോകുമെന്ന് പോലും പ്രചരിപ്പിച്ചു. ഡിവൈഎഫ്ഐ മാപ്പ് പറയണ്ട, എന്നാൽ തന്നെക്കുറിച്ച് പറഞ്ഞത് പിണറായിയെക്കുറിച്ച് പറയുമോയെന്നും പ്രേമചന്ദ്രൻ ചോദിച്ചു. 

''പതിനേഴാം ലോക്സഭയുടെ അവസാന ദിവസം പ്രധാനമന്ത്രി ഓഫീസിലെത്താൻ ആവശ്യപ്പെടുന്നു. എന്നോടൊപ്പം ആറേഴ് എംപിമാരൊടൊപ്പം നടന്ന് പാര്‍ലമെന്‍റ് കാന്‍റിനിലെത്തി ഭക്ഷണം കഴിക്കുന്നു. താനിതുവരെ പാര്‍ലമെന്‍റ് കാന്‍റിനിൽ നിന്നും ഭക്ഷണം കഴിച്ചിട്ടില്ല, നിങ്ങളെയും കൂട്ടാമെന്ന് വിചാരിക്കുന്നുവെന്നാണ് അന്ന് പ്രധാനമന്ത്രി പറഞ്ഞത്. തികച്ചും അനൗപചാരികമായ സൗഹൃദ വിരുന്നായിരുന്നു അത്. എന്നെ ക്ഷണിച്ചിട്ടാണ് പോയത്, അല്ലാതെ ഞാന്‍ ക്ഷണിച്ചിട്ടല്ല. ഒരു പൊതുസ്ഥലത്ത്, അല്ലാതെ രഹസ്യമായിട്ടല്ല. ഈ സമയം പലരും പ്രധാനമന്ത്രിയെ കാണുന്നുണ്ട്, സെല്‍ഫി എടുക്കുന്നുണ്ട്. സിപിഎമ്മിന്‍റെ കേന്ദ്ര കമ്മിറ്റി അംഗം നടരാജൻ എംപി വരെ ആ ടേബിളിൽ വന്ന് സെൽഫി എടുത്തുപോയി. അതിന് ഞാൻ രാജി വയ്ക്കണം, ശുദ്ധ മര്യാദകേടാണ് കാണിച്ചത് , ഇൻഡ്യാ മുന്നണിയെ ഒറ്റുകൊടുത്തു എന്നൊക്കെ പറഞ്ഞ് സിപിഎമ്മും ഡിവൈഎഫ്ഐയും സിഐടിയുവും എന്‍റെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. കൊല്ലത്ത് പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തു. കൊല്ലം ജില്ലയിലെ ലോക്കൽ കേന്ദ്രങ്ങളിൽ പോലും പ്രതിഷേധ കൊടുങ്കാറ്റുയര്‍ത്തി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്‍റെ ഏറ്റവും വലിയ പ്രചരണായുധം ഇതായിരുന്നു'' പ്രേമചന്ദ്രൻ മീഡിയവണിനോട് പറഞ്ഞു.

Watch video report


Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News