വധഭീഷണിയിൽ ഒരു പാർട്ടിക്കെതിരെയും പരാതി നൽകിയിട്ടില്ല; ആക്ഷേപങ്ങൾക്കു പുല്ലുവില കൽപിക്കുന്നു- ജിഫ്രി തങ്ങൾ

ഭരിക്കുന്ന സർക്കാരുമായി സഹകരിച്ചു പോകുകയെന്നതാണ് സമസ്തയുടെ നിലപാടെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങൾ

Update: 2022-01-02 15:11 GMT
Editor : Shaheer | By : Web Desk
Advertising

തനിക്കെതിരെയുള്ള ആക്ഷേപങ്ങൾക്കു പുല്ലുവിലയാണ് കൽപിക്കുന്നതെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങൾ. വധഭീഷണിയിൽ ഒരു പാർട്ടിക്കെതിരെയും താൻ പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറത്ത് സമസ്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു തങ്ങൾ.

സമസ്ത ചില പാർട്ടികളുമായി പൂർവകാലത്തു തുടർന്നുവരുന്ന നയങ്ങളിൽ വിള്ളലേറ്റിട്ടില്ല. അതിന് ആരു ശ്രമിച്ചാലും നടക്കില്ല. സമസ്തക്ക് എല്ലാ രാഷ്ട്രീയപാർട്ടികളുമായി ബന്ധമുണ്ട്. ചില പാർട്ടിക്കാരുമായി അഭേദ്യമായ ബന്ധവുമുണ്ട്. സമസ്തയിൽ ലീഗുകാരും കോൺഗ്രസുകാരുമുണ്ട്. കേരളത്തിലെ അധിക പാർട്ടികളിലുമുള്ളവരുമുണ്ട്. ഈ പാർട്ടികളുമായി സമസ്ത തുടർന്നുവരുന്ന ബന്ധത്തിൽ തിരുത്തപ്പെടേണ്ടതായിട്ട് ഒന്നും ഇതുവരെയുണ്ടായിട്ടില്ല. ആ ബന്ധം അങ്ങനെത്തന്നെ തുടരും-തങ്ങൾ പറഞ്ഞു.

Full View

ഭരിക്കുന്ന സർക്കാരുമായി സഹകരിച്ചു പോകുകയെന്നതാണ് സമസ്തയുടെ നിലപാടെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ കൂട്ടിച്ചേർത്തു. ഭരിക്കുന്ന സർക്കാരുമായി യോജിച്ചുനിന്ന് അവകാശങ്ങൾ നേടണമെന്നാണ് സമസ്തയുടെ നയം. ഏതു സർക്കാരാണെങ്കിലും അതൊക്കെ അംഗീകരിക്കുകയല്ല സമസ്തയുടെ നിലപാട്. അവരിൽനിന്നുള്ള നയങ്ങൾ ഇസ്‌ലാമിന് എതിരാണെങ്കിൽ എതിർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News