ഗതാഗത മന്ത്രിയുമായി അഭിപ്രായ ഭിന്നതയില്ല, പദവിയൊഴിഞ്ഞത് ജോലിഭാരത്താൽ: ബിജുപ്രഭാകർ ഐ.എ.എസ്

ഞാൻ സ്നേഹിക്കുകയും എന്നെ സ്നേഹിക്കുകയും ചെയ്ത സ്ഥാപനമാണ് കെ.എസ്.ആര്‍.ടി.സിയെന്നും ബിജു പ്രഭാകർ മീഡിയവണിനോട്

Update: 2024-02-20 09:48 GMT
Editor : rishad | By : Web Desk

ബിജുപ്രഭാകർ ഐ.എ.എസ്  

Advertising

തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറുമായി യാതൊരു അഭിപ്രായവ്യത്യാസവുമില്ലെന്ന് ബിജു പ്രഭാകർ ഐ.എ.എസ്.

ജോലി ഭാരം കൊണ്ടാണ് ഗതാഗത സെക്രട്ടറി, കെ.എസ്.ആര്‍.ടി.സി, സി.എം.ഡി എന്നീ സ്ഥാനങ്ങളിൽ നിന്ന് ഒഴിഞ്ഞത്.  നേരത്തെ മാറാൻ സന്നദ്ധത അറിയിച്ചതാണ്.  ഞാൻ സ്നേഹിക്കുകയും എന്നെ സ്നേഹിക്കുകയും ചെയ്ത സ്ഥാപനമാണ് കെ.എസ്.ആര്‍.ടി.സിയെന്നും ബിജു പ്രഭാകർ മീഡിയവണിനോട് പറഞ്ഞു. 

പുതുതായി ചുമതലയേറ്റ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് പദവിയിൽ നിന്ന് മാറ്റണമെന്ന് ബിജു പ്രഭാകർ ആവശ്യപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 



More To Watch

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News