തുടർഭരണത്തിന്റെ തണലിൽ സമ്മർദം ചെലുത്തി പിരിവ് വേണ്ടെന്ന് സി.പി.എം

നേതാക്കൾ സ്വയം അധികാര കേന്ദ്രങ്ങളാകരുതെന്നും താക്കീത്

Update: 2023-10-07 06:57 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: തുടർഭരണത്തിന്റെ തണലിൽ പിരിവ് വേണ്ടെന്ന് സിപിഎം. തുടർഭരണത്തിന്റെ തണലിൽ സമ്മർദം ചെലുത്തി പണം പിരിക്കുന്നുണ്ടെന്ന പരാതികൾ ഉയർന്നു വരുന്നുണ്ട്.ഇത് പരിഹരിക്കാനാകണമെന്നും സി.പി.എം സംസ്ഥാന കമ്മിറ്റി നിർദേശം നൽകി. നേതാക്കൾ സ്വയം അധികാര കേന്ദ്രങ്ങൾ ആകരുത്. ജില്ലാ കമ്മിറ്റികളോട് അഭിപ്രായം ചോദിക്കുമ്പോൾ വേഗത്തിൽ മറുപടിയില്ലെന്നും വിമർശനമുണ്ട്.

സംസ്ഥാന കമ്മിറ്റി അംഗീകരിച്ച രേഖയിലാണ് ഈ നിർദേശമുള്ളത്. ഈ പ്രവണത പൂർണമായും ഇല്ലാതാക്കാനാകണം. വേഗതയിലും കൃത്യതയിലും മറുപടി എത്തിക്കുന്ന സ്ഥിതി ഇപ്പോഴുമില്ല. പല സ്ഥാനങ്ങളിലേക്കും നിർദേശിച്ച പേരുകൾ ജില്ലാ കമ്മിറ്റികൾ പിന്നീട് മാറ്റി പറയുന്നതായും വിമർശനമുണ്ട്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News