ആര്‍ജെഡിയിലെ തര്‍ക്കം;  രാജി സന്നദ്ധത അറിയിച്ച് എം. വി ശ്രേയാംസ് കുമാര്‍

കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് രാജി സന്നദ്ധത അറിയിച്ചത്

Update: 2026-02-09 08:06 GMT

കോഴിക്കോട്: മുന്നണി മാറ്റത്തെ ചൊല്ലി ആർജെഡിയിൽ തർക്കം. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി സന്നദ്ധത അറിയിച്ച് എം. വി ശ്രേയാംസ് കുമാര്‍. കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് രാജി സന്നദ്ധത അറിയിച്ചത്. യോഗത്തിൽ മുന്നണി വിടണമെന്ന ആവശ്യം ചില ജില്ലാ കമ്മിറ്റികൾ ഉന്നയിച്ചു. എന്നാൽ മുന്നണി മാറ്റത്തെ മുൻ മന്ത്രി കെ.പി മോഹനൻ ഉൾപ്പെടെയുള്ളവർ എതിർത്തു. തർക്കത്തിനിടയിലാണ് രാജി സന്നദ്ധത അറിയിച്ചത്.

മുന്നണി വിടണമെന്ന കടുത്ത നിലപാടിലാണ്  ഒരു വിഭാഗം നേതാക്കൾ. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികളെ തോൽപ്പിക്കാൻ സിപിഎം ശ്രമിച്ചുവെന്നാണ് ഇവരുടെ വാദം. എൽഡിഎഫിൽ തന്നെ തുടരണമെന്ന ആവശ്യമാണ് സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിക്കുന്ന പരിഗണന മുൻനിർത്തി മുന്നണി വിടുന്ന കാര്യത്തിൽ തീരുമാനമെടുക്കാനാണ് ആര്‍ജെഡിയുടെ നീക്കം. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News