'യുപിയില്‍ ഏജൻസികളെ വാടകയ്‌ക്കെടുത്ത് ബിജെപി ഫോം 7 ദുരുപയോഗം ചെയ്യുന്നു': അഖിലേഷ് യാദവ്‌

''സമാജ്‌വാദി പാർട്ടി പരമ്പരാഗതമായി വിജയിക്കാറുള്ള ബൂത്തുകളിലാണ് ഈ ഏജൻസികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്''

Update: 2026-02-09 09:15 GMT

ലഖ്‌നൗ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ എസ്ഐആറിനെ ബിജെപി വ്യാ​പ​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്ന് സമാ​ജ് വാ​ദി പാ​ർ​ട്ടി(എസ്പി) അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ്.

വോട്ടർ പട്ടികയിലെ മുഴുവൻ വിവരങ്ങളും പരിശോധിക്കാന്‍ സർക്കാർ ചില പ്രൊഫഷണൽ ഏജൻസികളെ വാടകയ്‌ക്കെടുത്തതായും ഡല്‍ഹിയിലിരുന്ന് പോലും ഏജന്‍സി ഉദ്യോഗസ്ഥർ പണിയെടുത്ത് ബിജെപിക്ക് അനുകൂലമാക്കുന്നതായും അഖിലേഷ് ആരോപിച്ചു.

'സമാജ്‌വാദി പാർട്ടി പരമ്പരാഗതമായി വിജയിക്കാറുള്ള ബൂത്തുകളിലാണ് ഈ ഏജൻസികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തുടർന്ന് അത്തരം ബൂത്തുകളിലെ വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യുന്നതിനായി  'ഫോം 7' അപേക്ഷകൾ അയക്കുകയാണ്, ഇത് ജനം തിരിച്ചറിയുകയും പ്രതിഷേധം നടക്കുകയും ചെയ്യുന്നുണ്ട്'- അഖിലേഷ് യാദവ് പറഞ്ഞു. 

Advertising
Advertising

മാധ്യമ റിപ്പോർട്ടുകൾ, വിവിധ യൂട്യൂബ് ചാനലുകൾ, ഗ്രൗണ്ടിൽ നിന്നുള്ള മാധ്യമപ്രവർത്തകർ എന്നിവരിലൂടെയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ തനിക്ക് ലഭിച്ചതെന്ന് എസ്പി  അധ്യക്ഷൻ വെളിപ്പെടുത്തി. മാധ്യമപ്രവർത്തകർക്കും ഡിജിറ്റൽ മീഡിയയുമായി ബന്ധപ്പെട്ടവർക്കും നന്ദി പറഞ്ഞ അദ്ദേഹം, തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകളെക്കുറിച്ച് പല റിപ്പോർട്ടർമാരും ഉത്തരവാദിത്തത്തോടെ വാർത്തകൾ നൽകുകയും ജനങ്ങളെ വിവരങ്ങൾ അറിയിക്കുകയും ചെയ്തുവെന്നും വ്യക്തമാക്കി. 

'എ​സ്​ഐആ​ർ രാ​ജ്യ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ളെ ഇ​തി​ന​കം സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്. ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​സ്ഐആ​റി​ലൂ​ടെ​യാ​ണ് ബിജെപി വി​ജ​യം നേ​ടി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന പ​ശ്ചി​മ ബം​ഗാ​ളി​ലും സ​മാ​ന ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു. നി​ഷ്പ​ക്ഷ​ത പാ​ലി​ക്കാ​നും ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നു​മു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നു​ണ്ട്'- അഖിലേഷ് യാദവ് വ്യക്തമാക്കി. ഫോം 7 ആസൂത്രിതമായി ദുരുപയോഗം ചെയ്യുന്നത് ഉടനടി നിർത്തണമെന്നും ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യാദവ് ആവശ്യപ്പെട്ടു

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News