ഐ ഫോൺ നൽകി ഐ.എ എസ് ഉദ്യോഗസ്ഥനെ ചതിക്കേണ്ട കാര്യമില്ല; ശിവശങ്കറിനെതിരെ സ്വപ്ന സുരേഷ്

തന്‍റെ വ്യക്തിത്വം ചോദ്യം ചെയ്യുന്ന തരത്തില്‍ ആത്മകഥയില്‍ ശിവശങ്കർ എഴുതിയെങ്കില്‍ അത് മോശമാണ്

Update: 2022-02-04 15:37 GMT

എം.ശിവശങ്കറിനെതിരെ സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്.  തന്‍റെ വ്യക്തിത്വം ചോദ്യം ചെയ്യുന്ന തരത്തില്‍ ആത്മകഥയില്‍ ശിവശങ്കർ എഴുതിയെങ്കില്‍ മോശമാണ്. ശിവശങ്കര്‍ തന്‍റെ ജീവിതത്തിന്‍റെ സുപ്രധാന ഭാഗമായ ആളാണ്. താൻ ശിവശങ്കറിനെ ചതിച്ചിട്ടില്ല. ഐ ഫോൺ നൽകി ഐ.എ എസ് ഉദ്യോഗസ്ഥനെ ചതിക്കേണ്ട കാര്യമില്ല. അതിനു മാത്രം താൻ ഞാൻ വളർന്നിട്ടില്ലെന്നും സ്വപ്ന പറഞ്ഞു.

യുഎഇ കോണ്‍സുലേറ്റിലെ അനധികൃത ഇടപാടുകള്‍ ശിവശങ്കറിന് അറിയാം. അതിനാല്‍ ജോലി മാറാന്‍ അദ്ദേഹം നിര്‍ദേശിച്ചിരുന്നു. സ്പെയ്സ് പാര്‍ക്കില്‍ ജോലി നേടിയതും ശിവശങ്കറിന്‍റെ നിര്‍ദേശപ്രകാരമാണ്. എന്തിനാണ് കള്ളം പറയുന്നതെന്ന് അറിയില്ല. തന്നെ ചൂഷണം ചെയ്തതാണ് . ഒരു സ്ത്രീ എന്ന നിലയിൽ ഞാൻ ഒരുപാട് സഹിച്ചു. സുപ്രധാന തീരുമാനമെടുത്തതു ശിവശങ്കറിന്‍റെ നിര്‍ദേശ പ്രകാരമാണ്. ഒരുപാട് ഉപഹാരങ്ങൾ നൽകിയിട്ടുണ്ട്. അനധികൃത ഇടപാടുകള്‍ ശിവശങ്കര്‍ അറിഞ്ഞുകൊണ്ടാണ് എന്നും സ്വപ്ന വെളിപ്പെടുത്തി.

Advertising
Advertising

ആത്മകഥ എഴുതുകയാണ് എങ്കിൽ പലതും വെളിപ്പെടുത്തേണ്ടി വരുമെന്നും സ്വപ്‌ന കൂട്ടിച്ചേർത്തു. എന്നെ അറിയില്ല എന്ന് പറയുന്ന ആളിൽ നിന്ന എന്തു പ്രതീക്ഷിക്കാനാണ്. ഞാൻ ഒന്നേകാൽ വർഷം ജയിലിൽ കിടന്നു. ആത്മകഥ എഴുതുകയാണ് എങ്കിൽ ശിവശങ്കർ സാറിനെ കുറിച്ചുള്ള പലതും എനിക്കെഴുതേണ്ടി വരും. അത് ഇതിനേക്കാൾ ബെസ്റ്റ് സെല്ലിങ്-അവാർഡ് വിന്നിങ് പുസ്തകമാകും. ഇതുവരെ ഞാൻ മാധ്യമങ്ങളുടെ മുമ്പിൽ വന്നിട്ടില്ല. സ്വപ്‌ന സുരേഷിനെ ജനം മറക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എനിക്ക് രണ്ട് മക്കളുണ്ട്. എല്ലാ വിഴുപ്പും ഒരു സ്ത്രീയെ കിട്ടിയപ്പോൾ കെട്ടിവച്ചില്ലേ. തീവ്രവാദം, കള്ളക്കടത്തുകാരി എന്നു പറഞ്ഞ് എന്നെ ജയിലിലിട്ടുണ്ട്. ഞാൻ ഇരയാണ്. എനിക്കിനി ജോലി കിട്ടില്ല. എന്നെ ചൂഷണം ചെയ്യുകയായിരുന്നു. കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷിച്ചിട്ടും എവിടെയാണ് ഡോളറും സ്വർണവും. എനിക്ക് ആസ്തിയായി ഒന്നുമില്ല. ലോകം തന്ന ചീത്തപ്പേരു മാത്രമാണ് ആസ്തിയായുള്ളതെന്ന്  അവർ വ്യക്തമാക്കി.

 ശിവശങ്കറിൽ നിന്ന് മാന്യമായ പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ല. പുസ്തകം പൈസയുണ്ടാക്കാനുള്ള മാർഗമാണ്. പുസ്തകം വായിച്ചത്തിനു ശേഷം  മാത്രമേ  ബാക്കി കാര്യങ്ങൾ പറയാൻ കഴിയു എന്നും സ്വപ്ന പറഞ്ഞു.  

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News