ഭിന്നശേഷി സംവരണം നടപ്പാക്കുമ്പോൾ ഒരു വിഭാഗത്തിന്റെയും സംവരണം നഷ്ടമാകില്ല: മന്ത്രി ആർ. ബിന്ദു

''നിലവിൽ സംവരണ ആനുകൂല്യം ലഭിക്കുന്ന സാമൂഹിക വിഭാഗങ്ങൾക്ക് നഷ്ടം ഉണ്ടാകില്ല. അർഹമായ സംവരണ ആനുകൂല്യമാണ് ഭിന്നശേഷി വിഭാഗക്കാർക്ക് നൽകുന്നത്''

Update: 2023-11-23 05:15 GMT
Editor : rishad | By : Web Desk
Advertising

സുല്‍ത്താന്‍ബത്തേരി: ഭിന്നശേഷി സംവരണം നടപ്പാക്കുമ്പോള്‍ ഒരു വിഭാഗത്തിന്റെയും സംവരണം നഷ്ടമാകില്ലെന്ന് മന്ത്രി ആർ. ബിന്ദു.

'തിരശ്ചീന രീതിയിലാണ്(horizontal) ഭിന്നശേഷി സംവരണം നടപ്പാക്കുക. നിലവിൽ സംവരണ ആനുകൂല്യം ലഭിക്കുന്ന സാമൂഹിക വിഭാഗങ്ങൾക്ക് നഷ്ടം ഉണ്ടാകില്ല. ഭിന്നശേഷി വിഭാഗക്കാർക്ക് അർഹമായ സംവരണ ആനുകൂല്യമാണ് നൽകുന്നതെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു. 

മുസ്‍ലിം സമുദായത്തിന്റെ സംവരണ തോത് വെട്ടിക്കുറച്ച് ഭിന്നശേഷി സംവരണം നടപ്പാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് വിവാദമായിരുന്നു. ഈ പശ്ചാതലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. 

ഭിന്നശേഷി സംവരണം അനിവാര്യമായും നടപ്പാക്കേണ്ടതാണ്. എന്നാൽ, മറ്റൊരു ദുർബല വിഭാഗത്തിന്റെ അവകാശം കവർന്നെടുത്തുകൊണ്ടല്ലെന്നുമായിരുന്നു മുസ് ലിം സംഘടനകള്‍ വ്യക്തമാക്കിയിരുന്നത്.  




Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News