ഫീസ് മുൻകൂറായി നൽകാത്തതിന്‍റെ പേരിൽ ഒരു വിദ്യാർഥിക്കും പഠനം നിഷേധിക്കരുത്: ഹൈക്കോടതി

രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർഥികളിൽ നിന്ന് ചില മാനേജ്മെന്റുകൾ മുൻകൂറായി ഫീസ് ഈടാക്കുന്നുവെന്ന് കാട്ടി രക്ഷിതാക്കള്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം.

Update: 2021-07-23 08:26 GMT

സ്വാശ്രയ മെഡിക്കൽ കോളജുകളിലെ രണ്ടാംവർഷ എം.ബി.ബി.എസ് വിദ്യാർഥികളിൽനിന്ന് മൂന്നാം വർഷത്തെ ഫീസ് മുൻകൂറായി വാങ്ങുന്നതിനെതിരെ ഹൈക്കോടതിയിൽ ഹരജി. മൂന്നാം വർഷത്തെ ഫീസ് മുൻകൂറായി നൽകാത്തതിന്റെ പേരിൽ ഒരു വിദ്യാർഥിക്കും പഠനം നിഷേധിക്കരുതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇതുസംബന്ധിച്ച സർക്കാരിനും സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്മെന്റ് അസോസിയേഷനും ഹൈക്കോടതി നോട്ടീസ് അയച്ചു. 

രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർഥികളിൽ നിന്ന് ചില മാനേജ്മെന്റുകൾ മുൻകൂറായി ഫീസ് ഈടാക്കുന്നുവെന്ന് കാട്ടി രക്ഷിതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്. അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുൻപ് വിദ്യാർഥികളിൽ നിന്നും മുൻകൂറായി ഫീസ് വാങ്ങുന്നതിനെതിരെയാണ് ഹരജി. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News