വിയ്യൂർ ജയിലിന് സമീപത്ത് നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ പിടിയിൽ

തെങ്കാശിയില്‍ വാഹനപരിശോധനയ്ക്കിടയിലാണ് ബാലമുരുകന്‍ പിടിയിലായത്

Update: 2025-12-29 02:06 GMT

എറണാകുളം: വിയ്യൂര്‍ ജയിലിന്‍ സമീപത്ത് നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ പിടിയില്‍. തെങ്കാശിയില്‍ വാഹനപരിശോധനയ്ക്കിടയിലാണ് ബാലമുരുകന്‍ പിടിയിലായത്. തമിഴ്‌നാട് കോടതിയില്‍ ഹാജരാക്കി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് ബാലമുരുകന്‍ രക്ഷപ്പെട്ടത്.

നിരവധി കൊലപാതകങ്ങള്‍, മോഷണങ്ങള്‍ എന്നിങ്ങനെയുള്ള വലിയ കേസുകളിലെ പ്രതിയാണ് ബാലമുരുകനെന്ന് തമിഴ്‌നാട് പൊലീസിനോട് കേരള പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാലും, തമിഴ്‌നാട് കോടതിയില്‍ ഹാജരാക്കിയ ശേഷം തിരികെ വിയ്യൂരിലേക്ക് കൊണ്ടുവരികയായിരുന്നു. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ലാഘവത്തോടെയുള്ള പെരുമാറ്റമാണ് ബാലമുരുകന്‍ രക്ഷപ്പെടാന്‍ കാരണമായതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. പൊലീസുകാര്‍ ഇയാളെ വിലങ്ങ് അണിയിക്കാതെ സ്വകാര്യ കാറില്‍ കൊണ്ടുപോയതാണ് കടന്നുകളയാന്‍ കാരണമായതെന്നടക്കമുള്ള ആക്ഷേപങ്ങളും അന്ന് ചര്‍ച്ചയായിരുന്നു.

തമിഴ്നാട് കോടതിയിൽ ഹാജരാക്കിയ ശേഷം ഇയാളെ തൃശൂർ സിറ്റി പൊലീസിന് കൈമാറും.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News