അടിസ്ഥാന സൗകര്യങ്ങളില്ല; മഞ്ചേരി മെഡിക്കൽ കോളജിൽ നഴ്സിംഗ് വിദ്യാർഥികളുടെ പ്രതിഷേധം

നാല് വർഷം മുൻപ് പ്രവർത്തനമാരംഭിച്ച കോളജിന് ഇപ്പോഴും സ്വന്തമായി കെട്ടിടമില്ല

Update: 2026-02-05 08:04 GMT

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജിൽ നഴ്സിംഗ് വിദ്യാർഥികളുടെ പ്രതിഷേധം.കോളജിന് സ്വന്തമായി കെട്ടിടവും ഹോസ്റ്റൽ സൗകര്യവും ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ പ്രതിഷേധവും നിരാഹാര സമരവും നടത്തിയത്. നാല് വർഷം മുൻപ് പ്രവർത്തനമാരംഭിച്ച കോളജിന് ഇപ്പോഴും സ്വന്തമായി കെട്ടിടമില്ല .

നാല് ബാച്ചുകളിലായി 240 വിദ്യാർഥികളാണുള്ളത്. എന്നാൽ നാല് ബാച്ചുകൾക്കായി രണ്ട് ക്ലാസ്മുറികൾ മാത്രമാണുള്ളത്. നഴ്സിംഗ് വിദ്യാർഥികളുടെ താമസം എംബിബിഎസ് വിദ്യാർഥികളുടെ ഹോസ്റ്റലിലാണ്. ഒരു റൂമിൽ ആറുപേർ വരെ താമസിക്കുന്നതായും പരാതിയുണ്ട്.

നഴ്സിംഗ് കോളേജിനും നഴ്സിംഗ് സ്കൂളിനുമായി നേരത്തെ ചെരണിയിൽ അഞ്ച് ഏക്കർ സ്ഥലം ഏറ്റെടുത്തിരുന്നു. ചെരിവ് മൂലം, പ്രദേശം നിർമാണ പ്രവർത്തനത്തിന് അനുയോജ്യമല്ലെന്ന് പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് നൽകിയതോടെ പണി മുടങ്ങി.

സൗകര്യങ്ങൾ നൽകാമെന്ന് രേഖാമൂലം ഉറപ്പുനൽകിയാൽ മാത്രമേ പ്രതിഷേധം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് വിദ്യാർഥികൾ.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News