സ്ഥലത്തെ ചൊല്ലി തർക്കം; 65കാരനും ഓട്ടിസം ബാധിതനായ മകനും ബന്ധുവിന്റെ ക്രൂരമർദനം

കണ്ണിൽ മുളകുപൊടിയെറിഞ്ഞ ശേഷമായിരുന്നു മർദനമെന്ന് ഉണ്ണി മുഹമ്മദ്‌

Update: 2024-01-26 13:23 GMT

മലപ്പുറം: മഞ്ചേരിയിൽ അറുപത്തിയഞ്ചുകാരന് ബന്ധുവിന്റെ ക്രൂര മർദനം. കാരപ്പറമ്പ് സ്വദേശി ഉണ്ണി മുഹമ്മദിനാണ് മർദനമേറ്റത്. ഉണ്ണി മുഹമ്മദിന്റെ ഭാര്യക്കും ,ഓട്ടിസം ബാധിതനായ മകനും പരിക്കേറ്റിട്ടുണ്ട്.

സ്ഥലവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ബന്ധു മർദ്ദിച്ചതെന്നാണ് ഉണ്ണി മുഹമ്മദ് ആരോപിക്കുന്നത്. സ്ഥലത്തെ സംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ തർക്കം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം തർക്കം മൂത്ത് കയ്യാങ്കളിയിലെത്തി. വടിയുൾപ്പടെയുള്ള ആയുധങ്ങളുപയോഗിച്ച് ബന്ധു ഉണ്ണി മുഹമ്മദിനെയും കുടുംബത്തെയും മർദിക്കുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം.

Advertising
Advertising
Full View

കണ്ണിൽ മുളകുപൊടിയെറിഞ്ഞ ശേഷമായിരുന്നു മർദനമെന്നാണ് ഉണ്ണി മുഹമ്മദ് പറയുന്നത്. സംഭവത്തിൽ ഉണ്ണി മുഹമ്മദ് മഞ്ചേരി പൊലീസിൽ പരാതി നൽകി

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News