കൊല്ലത്ത് പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ പിടിയിൽ

മാർത്താണ്ഡം സ്വദേശി ബിജുവാണ് പിടിയിലായത്. പാറശ്ശാലയിൽ നിന്നാണ് പൊലീസ് ബിജുവിനെ പിടികൂടിയത്.

Update: 2022-09-07 04:10 GMT

കൊല്ലം: കൊട്ടിയത്ത് നിന്ന് പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ പിടിയിൽ മാർത്താണ്ഡം സ്വദേശി ബിജുവാണ് പിടിയിലായത്. പാറശ്ശാലയിൽ നിന്നാണ് പൊലീസ് ബിജുവിനെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്യുന്ന മുറക്കെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. തിങ്കളാഴ്ച വൈകീട്ട് ആറിനാണ് കുട്ടിയെ വീട്ടില്‍ കയറി ആറംഗ സംഘം തട്ടിക്കൊണ്ടുപോയത്. കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തിയിരുന്നു. 

കണ്ണനല്ലൂർ വാലിമുക്ക് കിഴവൂർ ഫാത്തിമ മൻസിലിൽ ആസാദിന്റെ മകൻ ആഷിക്കിനെയാണ് ആറംഗ സംഘം തട്ടിക്കൊണ്ടുപോയിരുന്നത്. കുട്ടിയെ കൊണ്ടുപോകുന്നത് തടയാൻ ശ്രമിച്ച സഹോദരിയേയും അയൽവാസിയേയും സംഘം ആക്രമിച്ച് വീഴ്ത്തി. കുട്ടിയെ കൊണ്ടുപോയതിന് പിന്നാലെ കുടുംബം പോലീസിനെ സമീപിക്കുകയായിരുന്നു.

അഞ്ച് മണിക്കൂറോളം നേരം പോലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ രാത്രി പതിനൊന്നരയോടെ പാറശാലയിൽ നിന്നാണ് കുട്ടിയെ രക്ഷപെടുത്തിയത്. തമിഴ്‌നാട്ടിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പ് സംഘം പോലീസിന്റെ മുന്നിൽപ്പെടുകയായിരുന്നു. ഈ സമയം അബോധാവസ്ഥയിലായിരുന്നു കുട്ടി. വാടകയ്‌ക്കെടുത്ത കാറിലാണ് സംഘം കൊല്ലത്ത് എത്തിയതെന്നാണ് വിവരം. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News