കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസ്; ഒരാൾ അറസ്റ്റിൽ

ഇയാൾ തട്ടിക്കൊണ്ട് പോകലിൽ സഹായം നൽകി എന്നാണ് പൊലീസ് കണ്ടെത്തൽ

Update: 2025-05-19 14:32 GMT
Editor : Jaisy Thomas | By : Web Desk

കോഴിക്കോട്: കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി സ്വദേശി മുഹമ്മദ് ഷാഫിയാണ് പിടിയിലായത്. ഇയാൾ തട്ടിക്കൊണ്ട് പോകലിൽ സഹായം നൽകി എന്നാണ് പൊലീസ് കണ്ടെത്തൽ.

കൊടുവള്ളി കിഴക്കോത്ത് പരപ്പാറ സ്വദേശി അന്നൂസ് റോഷന്‍റെ സഹോദരന്‍ അജ്മല്‍ റോഷന്‍ വിദേശത്ത് വെച്ച് നടത്തിയ സാമ്പത്തിക ഇടപാടുകളാണ് അന്നൂസ് റോഷനെ തട്ടിക്കൊണ്ട് പോകുന്നതിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തല്‍. അജ്മല്‍ റോഷന്‍ പലരില്‍ നിന്നായി പണം കൈപറ്റിയിട്ടുണ്ട് . ഈ തുക തിരികെ ചോദിച്ച് നേരത്തെ പലരും കുടുംബത്തെ ബന്ധപ്പെട്ടിരുന്നു. ഈ തര്‍ക്കം നിലനില്‍ക്കേയാണ് തട്ടിക്കൊണ്ട് പോകല്‍. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇതിനോടകം പലരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News