ആലപ്പുഴയില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ഗുണ്ടാനേതാവ് 'ലേ കണ്ണന്‍' കൊല്ലപ്പെട്ടു

നിരവധി കേസുകളിൽ പ്രതിയായ കണ്ണൻ എന്ന് വിളിക്കുന്ന അരുൺകുമാറാണ് മരിച്ചത്

Update: 2021-11-19 01:23 GMT
Editor : abs | By : Web Desk

ആലപ്പുഴ ചാത്തനാട് സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ഗുണ്ടാനേതാവ് കൊല്ലപ്പെട്ടു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ 'ലേ കണ്ണൻ' എന്നുവിളിക്കുന്ന അരുൺ കുമാറാണ് കൊല്ലപ്പെട്ടത്. ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെയാണ് സംഭവം.

ചാത്തനാട് പൊതുശ്മശാനത്തിന് സമീപം ഇന്നലെ വൈകിട്ട് 7.30നാണ് സംഭവം. സ്ഫോടന ശബ്ദം കേട്ട് പുറത്തിറങ്ങിയ അയൽവാസികളാണ് കണ്ണനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് പറയുന്നത് ഇങ്ങനെ. കൊല്ലപ്പെട്ട കണ്ണനും മറ്റൊരു ഗുണ്ടാസംഘവും തമ്മിൽ വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നു. ഇന്നലെ ഉച്ചക്ക് കണ്ണന്‍റെ കൂട്ടാളിയെ ഇവർ മർദിച്ചു. തുടർന്ന് ഇരു സംഘവും തമ്മിൽ വാക്കേറ്റമുണ്ടായി. സംഘത്തിൽ ഒരാളെ കണ്ണൻ വടിവാളിന് വെട്ടിയെന്ന് പൊലീസ് പറയുന്നു.

Advertising
Advertising

തുടർന്നുണ്ടായ സംഘർഷത്തിനിടെ കൈവശമുണ്ടായിരുന്ന സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് കണ്ണൻ മരിച്ചെന്നാണ് വിവരം. ശരീരത്തിന് പിന്നിൽ ആഴത്തിൽ മുറിവേറ്റ ഇയാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. എന്നാൽ ഇയാളെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയതാണോ എന്നും സംശയം ഉയരുന്നുണ്ട്. സംഭവ സ്ഥലത്തതുണ്ടായിരുന്ന ചിലരെക്കുറിച്ച് പൊലീസിന് സൂചന കിട്ടി. ഇവർക്കായി തിരച്ചിൽ ഊർജിതമാണ്. സ്ഫോടക വസ്തു ഏതാണെന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.

Full View

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News