പള്ളുരുത്തി കടേ ഭാഗത്ത് ആക്രമണത്തിൽ പരിക്കേറ്റ ദമ്പതിമാരിൽ ഒരാൾ മരിച്ചു; മുൻവൈരാഗ്യമെന്ന് സൂചന

ആറ് വർഷം മുമ്പ് ജയന്റെ ഭാര്യയെ ആക്രമണത്തിനിരയായ ദമ്പതികളുടെ മകൻ കുത്തിക്കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.

Update: 2022-06-05 11:59 GMT

എറണാകുളം: പള്ളുരുത്തി കടേ ഭാഗത്ത് ആക്രമണത്തിൽ പരിക്കേറ്റ ദമ്പതിമാരിൽ ഒരാൾ മരിച്ചു. 60 വയസുള്ള സരസ്വതിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭർത്താവ് ചികിത്സയിലാണ്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ജയൻ എന്നയാളാണ് സരസ്വതിയേയും ഭർത്താവ് ധർമനേയും വീട്ടിൽ കയറി വെട്ടിയത്.

ആറ് വർഷം മുമ്പ് ജയന്റെ ഭാര്യയെ ആക്രമണത്തിനിരയായ ദമ്പതികളുടെ മകൻ കുത്തിക്കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. കുത്തേറ്റ സരസ്വതി അയൽവീടിന്റെ അടുക്കളയിലേക്ക് ഓടിക്കയറിയെങ്കിലും അവിടെയിട്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പരിക്കേറ്റ ധർമന്റെ നില ഗുരുതരമായി തുടരുകയാണ്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News