ഒ.ബി.സി മോർച്ച നേതാവ് രഞ്ജിത്തിനെ വെട്ടിക്കൊന്ന കേസിൽ മുഖ്യപ്രതികളിലൊരാൾ പിടിയിലെന്ന് സൂചന

കൂട്ടുപ്രതികൾക്കായി സംസ്ഥാനത്തിന് പുറത്ത് അന്വേഷണം തുടരുകയാണ്

Update: 2021-12-26 07:08 GMT

ആലപ്പുഴ വെള്ളക്കിണറിൽ ഒ.ബി.സി മോർച്ച നേതാവ് രഞ്ജിത്ത് ശ്രീനിവാസിനെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിൽ മുഖ്യപ്രതികളിലൊരാൾ പിടിയിലെന്ന് സൂചന. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത എസ്ഡിപിഐ പ്രവർത്തകനും ആലപ്പുഴ വെള്ളക്കിണർ സ്വദേശിയുമായ പ്രതിയാണ് പിടിയിലായതെന്നാണ് വിവരം. കർണാടകയിൽനിന്നാണ് ഇയാളെ പിടികൂടിയെന്നാണ് അറിയുന്നത്. കൂട്ടുപ്രതികൾക്കായി സംസ്ഥാനത്തിന് പുറത്ത് അന്വേഷണം തുടരുകയാണ്. 18ാം തീയതി വൈകീട്ട് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതിനു തൊട്ടുപിന്നാലെ 19ന് പുലർച്ചെയാണ് ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനെ ഒരുസംഘം ആളുകൾ വെട്ടിക്കൊന്നത്.

Advertising
Advertising

Full View

കേസിൽ അഞ്ച് എസ്.ഡി.പി.ഐ പ്രവർത്തകർ നേരത്തെ അറസ്റ്റിലായിരുന്നു. മണ്ണഞ്ചേരി സ്വദേശികളായ ആസിഫ്, നിഷാദ്, അലി, സുധീർ, അർഷാദ് എന്നിവരാണ് അറസ്റ്റിലായിരുന്നത്. വധത്തിൽ ഇവർക്ക് വ്യക്തമായ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു. പ്രതികൾ ഉപയോഗിച്ചെന്ന് സംശയിക്കുന്ന നാലു ബൈക്കുകൾ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഒരു വാഹനത്തിൽ ചോരക്കറ കണ്ടെത്തിയിട്ടുണ്ട്. വാഹനം ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധിച്ചു. രൺജിത്ത് വധക്കേസിൽ ചോദ്യം ചെയ്യാനായി മണ്ണഞ്ചേരി പഞ്ചായത്തംഗവും എസ്.ഡി.പി.ഐ നേതാവുമായ നവാസ് നൈനയെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചിരുന്നു. എസ്.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള പ്രവർത്തകർ രണ്ടു ദിവസം കരുതൽ കസ്റ്റഡിയിലായിരുന്നു.

അതിനിടെ, ഷാൻ വധക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 അയി. ഇതിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ അഞ്ചുപേരാണ്. അതുൽ, വിഷ്ണു, അഭിമന്യു, സാനന്ത്, ജിഷ്ണു എന്നീ പ്രതികൾ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. പ്രതികളെ ഒളിവിൽ താമസിപ്പിച്ച ചാലക്കുടി സ്വദേശികളായ സുരേഷ്, ഉമേഷ്, ഗൂഢാലോചനയിൽ പങ്കെടുത്ത ധനേഷ് എന്നിവരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. എല്ലാവരും ആർഎസ്എസിൻറെ സജീവ പ്രവർത്തകരാണ്. പ്രതികളെ സേവാഭാരതിയുടെ ആംബുലൻസിൽ രക്ഷപ്പെടുത്തിയ ചേർത്തല സ്വദേശി അഖിലിന്റെ അറസ്റ്റാണ് കേസിൽ നിർണായകമായത്.

One of the main accused in the murder case of OBC Morcha leader Ranjith has been arrested

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News