കൊച്ചി വ്യവസായിയിൽ നിന്ന് 25 കോടി തട്ടിയ കേസ്; ഒരാൾ അറസ്റ്റിൽ
ഷെയർ ട്രേഡിങ് നടത്തി വൻ ലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം നൽകിയാണ് വ്യവസായിയിൽ നിന്ന് പണം തട്ടിയത്
Update: 2025-09-17 10:21 GMT
കൊച്ചി: കൊച്ചിയിലെ വ്യവസായിയിൽ നിന്ന് 25 കോടി തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി സജിതയെയാണ് കൊച്ചി സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ആദ്യ അറസ്റ്റാണിത്.
തട്ടിയെടുത്ത മൂന്ന് ലക്ഷം രൂപ സജിതയുടെ അക്കൗണ്ടിലേക്ക് എത്തിയെന്ന് കണ്ടെത്തിയിരുന്നു. സജിതയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഷെയർ ട്രേഡിങ് നടത്തി വൻ ലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം നൽകിയാണ് വ്യവസായിയിൽ നിന്ന് പണം തട്ടിയത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.