പാർട്ടി സ്ഥാനമാനങ്ങൾ ഇനി ഏറ്റെടുക്കില്ലെന്ന് ഉമ്മൻചാണ്ടി

സോളാർ കേസിൽ ഉത്കണ്ഠ ഒരിക്കലും ഉണ്ടായിരുന്നില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു

Update: 2023-01-02 01:55 GMT

തിരുവനന്തപുരം: ജർമനിയിലേയും ബെംഗളൂരുവിലേയും ചികിത്സയ്ക്ക് ശേഷം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തിരുവനന്തപുരം ജഗതിയിലെ വീട്ടിൽ തിരിച്ചെത്തി.

സോളാർ കേസിൽ ഉത്കണ്ഠ ഒരിക്കലും ഉണ്ടായിരുന്നില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. പാർട്ടി സ്ഥാനമാനങ്ങൾ ഇനി ഏറ്റെടുക്കില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. ജർമനിയിലെ ചികിത്സയ്ക്കുശേഷം തിരിച്ചെത്തിയ ഉമ്മൻചാണ്ടി ബെംഗളുരുവിൽ വിശ്രമത്തിലായിരുന്നു. ആരോഗ്യനിലയിൽ മാറ്റമുണ്ടായതോടെയാണ് നാട്ടിലേക്ക് തിരിച്ചത്.

യു.ഡി.എഫ് കൺവീനർ എം.എം ഹസന്റെ നേതൃത്വത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ഉമ്മൻചാണ്ടിയെ സ്വീകരിച്ചു. ജഗതിയിലെ വീട്ടിലെത്തിയപ്പോൾ സ്വീകരിക്കാൻ മകൻ ചാണ്ടി ഉമ്മനും പാർട്ടി പ്രവർത്തകരും. പരാതിക്കാരിയുടെ വാക്കുകേട്ട് സിബിഐ അന്വേഷണത്തിന് പോയതിൽ മാത്രം സർക്കാരിനോട് പരിഭവമുണ്ടെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. തുടർന്നും രാഷ്ട്രീയത്തിൽ സജീവമായി ഉണ്ടാകുമെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. കുറച്ചു ദിവസത്തേക്ക് വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News