ലവ് ജിഹാദ് ആരോപണം: ജനകീയ കോടതിയിൽ പി.സി ജോർജിന്റെ വിചാരണ തുടരുക തന്നെ ചെയ്യും: ഒ.പി അഷ്‌റഫ്

400 പോയിട്ട് നാലുപേരെ പോലും നമ്മുടെ രാജ്യത്ത് എവിടെയെങ്കിലും മതം മാറ്റിയതായി തെളിയിക്കാൻ കഴിയില്ല. ഉണ്ടെങ്കിൽ, വാചകമടിക്ക് പകരം കൃത്യമായ സ്ഥിരീകരിക്കാവുന്ന തെളിവ് കൊണ്ടുവരാൻ ആരോപണമുന്നയിക്കുന്നവർ തയ്യാറാവണമെന്നും ഒ.പി അഷ്‌റഫ് പറഞ്ഞു.

Update: 2025-03-16 17:09 GMT

കോഴിക്കോട്: ഒരു പഞ്ചായത്തിൽ നിന്ന് 400 പെൺകുട്ടികൾ ലവ് ജിഹാദിന്റെ പേരിൽ മതം മാറിയെന്ന് വർഗീയത പ്രചരിപ്പിക്കുന്ന പി.സി ജോർജിനെതിരെ നിയമനടപടി സ്വീകരിക്കാൻ നിയമപാലകർക്ക് കഴിയുന്നില്ലെങ്കിലും കേരളത്തിന്റെ മതേതര ജനകീയ കോടതിയിൽ വിചാരണ ചെയ്യപ്പെടുമെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി അഷ്‌റഫ്. ലവ് ജിഹാദ് എന്ന ആരോപണം 100 ശതമാനം അടിസ്ഥാനരഹിതമാണ്. ഇതിന്റെ പേരിൽ 400 പോയിട്ട് നാലുപേരെ പോലും നമ്മുടെ രാജ്യത്ത് എവിടെയെങ്കിലും മതം മാറ്റിയതായി തെളിയിക്കാൻ കഴിയില്ല. ഉണ്ടെങ്കിൽ, വാചകമടിക്ക് പകരം കൃത്യമായ സ്ഥിരീകരിക്കാവുന്ന തെളിവ് കൊണ്ടുവരാൻ ആരോപണമുന്നയിക്കുന്നവർ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News