ഓപൺ സർവകലാശാലക്ക് ഈ വർഷവും യു.ജി.സി അംഗീകാരമില്ല: സർക്കാരാണ് പ്രതിയെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്

ശ്രീനാരായണ ഗുരു ഓപൺ സർവ്വകലാശാലക്ക് കീഴിൽ കോഴ്സുകൾ നടത്താൻ യുജിസിയുടെ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോയുടെ അംഗീകാരം ലഭിക്കാത്തതിനാൽ ഈ അധ്യയന വർഷവും സർവകലാശാലക്ക് പ്രവർത്തനം ആരംഭിക്കാൻ സാധിക്കില്ല

Update: 2021-06-12 16:03 GMT
Editor : ubaid | By : Web Desk
Advertising

ഓപ്പൺ സർവകലാശാലക്ക് ഈ വർഷവും യു.ജി.സി അംഗീകാരം നേടിയെടുക്കാൻ സാധിക്കാത്തതിനെ തുടർന്ന് ഒന്നേ കാൽ ലക്ഷത്തോളം വിദ്യാർഥികളുടെ ഭാവി അവതാളത്തിലാക്കിയതിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിന് ആണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്. ശ്രീനാരായണ ഗുരു ഓപൺ സർവ്വകലാശാലക്ക് കീഴിൽ കോഴ്സുകൾ നടത്താൻ യുജിസിയുടെ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോയുടെ അംഗീകാരം ലഭിക്കാത്തതിനാൽ ഈ അധ്യയന വർഷവും സർവകലാശാലക്ക് പ്രവർത്തനം ആരംഭിക്കാൻ സാധിക്കില്ല.നിലവിൽ സംസ്ഥാനത്തെ സർവകലാശാലൾക്ക് കീഴിലെ വിദൂര വിദ്യാഭ്യാസ സംവിധാനം റദ്ദ് ചെയ്യപ്പെടുകയും ഓപ്പൺ യൂണിവേഴ്‌സിറ്റിക്ക് കോഴ്‌സുകൾ ആരംഭിക്കാൻ പറ്റാത്ത സഹചര്യവുമാണ് നിലവിൽ ഉള്ളത്. ഗവ, എയ്‌ഡഡ്‌ മേഖലകളിൽ ആവശ്യത്തിന് കോളേജുകളും കോഴ്‌സുകളും അനുവദിക്കാത്തത് കാരണം സംസ്ഥാനത്തെ സമാന്തര വിദ്യാഭ്യാസ സംവിധാനത്തെ ആശ്രയിക്കുന്ന ഒന്നേകാൽ ലക്ഷത്തിലധികം വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ് ഇപ്പോൾ. കൃത്യമായ മുന്നൊരുക്കങ്ങളോ കൂടിയാലോചനകളോ ഇല്ലാതെ ഓപ്പൺ യൂണിവേഴ്‌സിറ്റി പ്രഖ്യാപിച്ച സംസ്ഥാന സർക്കാറാണ് ഇതിന്റെ ഉത്തരവാദിയെന്നു ഫ്രറ്റേണിറ്റി മൂവ്മെന്റ് ആരോപിച്ചു.

യു.ജി.സിയുടെ അംഗീകാരം പോലും നേടാതെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഓർഡിനൻസിലൂടെ ഓപൺ സർവകലാശാല പ്രഖ്യാപിക്കുക ആയിരുന്നു സർക്കാർ ചെയ്തത്. പ്രഖ്യാപന ശേഷവും യാതൊരു നടപടികളും സ്വീകരിക്കാതെ സർക്കാർ മുന്നോട്ടു പോയതിന്റെ കാരണമാണ്. യു.ജി.സിയുടെ അംഗീകാരം ഈ വർഷവും ലഭിക്കാതെ പോയത്. ഒന്നര ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് റെഗുലർ പഠന സൗകര്യമില്ലാത്തതിനാൽ വിവിധ സർവകലാശാലകൾക്കു കീഴിൽ വിദൂര വിദ്യാഭ്യാസ കേന്ദ്രം വഴി ഉന്നത പഠനം നേടുന്നത്. കഴിഞ്ഞ വർഷം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സർവകലാശാലകളിൽ വിദൂര വിദ്യാഭ്യാസം വഴി കോഴ്സുകൾ തുടർന്നിരുന്നു. എന്നാൽ മറ്റു സർവകലാശാലകളിൽ കോഴ്സ് തുടരാനുള്ള അവസരമാണ് ആക്റ്റിലെ വ്യവസ്ഥകളിലൂടെ സർക്കാർ ഇല്ലാതാക്കിയത്. സംസ്ഥാനത്ത് ഓരോ വർഷവും

നിലവിലുള്ള നിയമത്തിൽ ഭേദഗതി വരുത്തുന്നതിന് പ്രത്യേക ഓർഡിനൻസ് കൊണ്ടുവന്നോ ബദൽ സംവിധാനങ്ങൾ ഒരുക്കിയോ സർവകലാശാലകൾക്ക് കീഴിൽ സമാന്തര, വിദൂരവിദ്യാഭ്യാസം നടത്താനുള്ള അനുമതിയും അംഗീകാരവും സർക്കാർ ഉറപ്പാക്കേണ്ടതുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാറിൻ്റെ നിരുത്തരവാദപരമായ സമീപനങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ഈ പ്രതിസന്ധി.

അടിയന്തിരമായി സർക്കാർ പരിഹരിക്കേണ്ട വിഷയമാണിത്. വിദ്യാർത്ഥികൾക്ക് നീതി ലഭിക്കുന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. സംസ്ഥാന പ്രസിഡൻറ് നജ്‌ദ റൈഹാൻ അധ്യക്ഷത വഹിച്ചു. എസ്. മുജീബുറഹ്മാൻ, അർച്ചന പ്രജിത്ത്, കെ.കെ. അഷ്റഫ്, കെ.എം. ഷെഫ്രിൻ, മഹേഷ് തോന്നക്കൽ, നഈം ഗഫൂർ, സനൽ കുമാർ, ലത്തീഫ് പി.എച്ച്., അമീൻ റിയാസ്,ഫാത്തിമ നൗറിൻ,തഷ് രീഫ്‌ കെ.പി തുടങ്ങിയവർ പങ്കെടുത്തു.

Tags:    

Editor - ubaid

contributor

By - Web Desk

contributor

Similar News