'ജീവനക്കാരെ ബന്ദികളാക്കും'; സെക്രട്ടറിയേറ്റിലെ പുതിയ പഞ്ചിങ് രീതിക്കെതിരെ എതിർപ്പുമായി ഭരണാനുകൂല സംഘടനകൾ

ജീവനക്കാർ സെൻസർ അധിഷ്ഠിത വാതിലൂടെ ഓഫീസിലേക്ക് കടക്കുമ്പോൾ തന്നെ ഹാജർ രേഖപ്പെടുത്തുന്നതാണ് പുതിയ സംവിധാനം

Update: 2022-04-19 05:22 GMT
Editor : ലിസി. പി | By : Web Desk

 തിരുവനന്തപുരം: ജീവനക്കാരെ പൂർണമായും സെൻസർ വലയത്തിലാക്കുന്ന പഞ്ചിങ് ആക്‌സസ് കൺട്രോൾ സിസ്റ്റം നടപ്പിലാക്കുന്നതിന് എതിരെ സെക്രട്ടറിയേറ്റിലെ ഭരണാനുകൂല സംഘടനകൾ രംഗത്ത് എത്തി. സ്പാർക്കുമായി ബന്ധിപ്പിക്കുന്ന പുതിയ സംവിധാനം ജീവനക്കാരെ ബന്ദികളാക്കുമെന്ന് സി.പി.എം അനുകൂല സംഘടന സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ കുറ്റപ്പെടുത്തി.

'മറ്റൊരു സർക്കാർ ഓഫീസിലും ഇത്രയും ശക്തമായ ഹാജർ സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. ജീവനക്കാരെ ക്യൂബുകളിൽ തളച്ചിടുന്നത് കൊണ്ട് ഫലമില്ലെന്നും' അസോസിയേഷൻ കുറ്റപ്പെടുത്തി. യോഗങ്ങൾക്കും മറ്റുമായി ഡ്യൂട്ടിക്കിടെ ഓഫീസിൽ നിന്ന് മാറി നിൽക്കേണ്ടി വരുമെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.   ജീവനക്കാർ സെൻസർ അധിഷ്ഠിത വാതിലൂടെ ഓഫീസിലേക്ക് കടക്കുമ്പോൾ തന്നെ ഹാജർ രേഖപ്പെടുത്തുന്നതാണ് പുതിയ സംവിധാനം. ഓഫീസിൽ നിന്ന് പുറത്ത് പോകുകയും തിരികെ വരുന്ന സമയവും രേഖപ്പെടുത്തും. നിശ്ചയിച്ച സമയത്തിലധികം മാറി നിന്നാൽ അവധി രേഖപ്പെടുത്തും. ഇതാണ് ജീവനകാരുടെ സംഘടനകളെ പ്രതിഷേധത്തിലേക്ക് നയിച്ചത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News