വന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി സൂപ്പര്‍ മന്ത്രി കളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്; മരംമുറി കേസില്‍ വിവാദങ്ങള്‍ പുകയുന്നു

പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങൾ തള്ളി റവന്യുമന്ത്രിയും രംഗത്തെത്തി

Update: 2021-07-17 06:05 GMT
Editor : Roshin

വിവരാവകാശ നിയമ പ്രകാരം മരം മുറി രേഖകള്‍ നല്‍കിയ റവന്യു വകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് എതിരെയുള്ള നടപടിയില്‍ വിവാദം ശക്തമാകുന്നു. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി എ ജയതിലകിന്‍റെ നടപടി സൂപ്പര്‍ മന്ത്രി കളിക്കലാണെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത് വന്നു.

പ്രിന്‍സിപ്പല്‍ സെക്രട്ടറി വിവരാവകാശ നിയമം അട്ടിമറിക്കുന്നതായി കാട്ടി ചീഫ് സെക്രട്ടറിക്കും മുഖ്യ വിവരാവകാശ കമ്മീഷണര്‍ക്കും പരാതി നല്‍കുമെന്ന് മരംമുറി രേഖകള്‍ വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷയിലൂടെ പുറത്ത് കൊണ്ടുവന്ന അഡ്വ സി ആര്‍ പ്രാണകുമാറും അറിയിച്ചു. അതേസമയം, പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങൾ തള്ളി റവന്യുമന്ത്രിയും രംഗത്തെത്തി.


Tags:    

Editor - Roshin

contributor

Similar News