പ്രതിപക്ഷ നേതാവ് വി.ഡി സതീശന് സുരക്ഷ വർധിപ്പിച്ചു

പ്രാദേശിക പരിപാടികളിൽ ഉൾപ്പെടെ എക്‌സ്‌കോർട്ട് വേണമെന്ന് നിർദേശം

Update: 2022-01-12 02:45 GMT
Editor : Lissy P | By : Web Desk

പ്രതിപക്ഷ നേതാവ് വി.ഡി സതീശന് സുരക്ഷ വർധിപ്പിച്ചു. ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവികൾക്ക് പൊലീസ് ആസ്ഥാനത്ത് നിന്ന് രേഖാമൂലം നിർദേശം നൽകി. ക്രമസമാധാന സാഹചര്യം പരിഗണിച്ചാണ് നടപടി.  പ്രാദേശിക പരിപാടികളിൽ ഉൾപ്പെടെ എക്‌സ്‌കോർട്ട് വേണമെന്ന് നിർദേശം.

ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകനായ ധീരജിനെ കെ.എസ്.യു നേതാവ് കുത്തിക്കൊന്ന് സാഹചര്യത്തിൽ സംസ്ഥാനത്തുടനീളം അക്രമ സംഭവങ്ങൾ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സുരക്ഷ ഉറപ്പാക്കാൻ നിർദേശം നൽകിയത്.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News