ശമ്പളം വൈകിയതിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ സർവീസ് സംഘടനകൾ

സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്‍റെ അനിശ്ചിതകാല സമരം തുടരുകയാണ്

Update: 2024-03-05 01:14 GMT

തിരുവനന്തപുരം: ശമ്പളം വൈകിയതിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ സർവീസ് സംഘടനകൾ. സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്‍റെ അനിശ്ചിതകാല സമരം തുടരുകയാണ്. ജീവനക്കാർക്ക് ഇന്നലെ മുതൽ ശമ്പളം ലഭിച്ച് തുടങ്ങിയെങ്കിലും മുഴുവൻ ജീവനക്കാർക്കും ശമ്പളം കിട്ടിയ ശേഷമേ സമരം പിൻവലിക്കൂവെന്നാണ് നിലപാട്. പരിധി നിശ്ചയിച്ചാണ് ശമ്പള വിതരണം. 50,000 രൂപ വരെയാണ് ഒരു ദിനം ശമ്പളമായി പിൻവലിക്കാൻ കഴിയുക. മുടങ്ങിയ ശമ്പളം പൂർണമായും നൽകാൻ നാളെ കൂടിയെടുക്കുമെന്നാണ് ധനവകുപ്പ് പറയുന്നത്. എന്നാൽ ട്രെഷറിയിൽ നിന്ന് സേവിങ്സ് നിക്ഷേപം പിൻവലിക്കുന്നതിന് പരിധി വെച്ചിട്ടില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ വിശദീകരിച്ചു.

Advertising
Advertising

നിയന്ത്രണങ്ങളോടെയാണെങ്കിലും മുടങ്ങിയ ശമ്പള വിതരണം മൂന്ന് ദിവസം കൊണ്ട് പൂർത്തിയാക്കുമെന്നാണ് ധനമന്ത്രിയുടെ ഉറപ്പ്. പിൻവലിക്കാവുന്ന പണത്തിന് പരിധി നിശ്ചയിച്ചത് ശമ്പളത്തിനും പെൻഷനുമാണെന്ന് ധനമന്ത്രി വിശദീകരിച്ചെങ്കിലും ട്രഷറിയിലെ നിയന്ത്രണം കടുപ്പിച്ചു. 50000 രൂപയിൽ കൂടുതൽ പണമായി ട്രഷറികളിലെ കൗണ്ടർ വഴിയും ലഭിക്കില്ല. ഇത് നിക്ഷേപങ്ങൾ പിൻവലിക്കുന്നതിനും ബാധകമാണ്. സംസ്ഥാനത്തിന് അർഹതപ്പെട്ട പണം തടഞ്ഞുവെച്ച കേന്ദ്ര സർക്കാരാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ധനമന്ത്രിയുടെ കുറ്റപ്പെടുത്തൽ. ആദ്യ ദിവസം ശമ്പളം മുടങ്ങിയത് സാങ്കേതിക പ്രശ്നമാണെന്ന് ആവർത്തിക്കുമ്പോഴും ഇപ്പോഴത്തെ നിയന്ത്രണം, പണം ലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്നമാണെന്ന് ധനവകുപ്പ് അംഗീകരിക്കുന്നുണ്ട്. 


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News