സഭാതർക്കത്തിലെ നിയമനിർമാണം; സർക്കാർ നീക്കത്തിന് പിന്നിൽ ഗൂഢലക്ഷ്യമെന്ന് ഓർത്തഡോക്‌സ് സഭ

യാക്കോബായ വിഭാഗം സർക്കാരിന് പിന്തുണ നൽകി പള്ളികളിൽ പ്രമേയം വായിച്ചു

Update: 2023-03-12 07:58 GMT
Editor : ലിസി. പി | By : Web Desk

കോട്ടയം: സഭാ തർക്കത്തിൽ നിയമ നിർമ്മാണം നടത്താനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഓർത്തഡോക്‌സ് സഭ. പള്ളികളിൽ പ്രതിഷേധ ദിനം ആചരിക്കുകയും സർക്കാരിനെതിരെ പ്രമേയം വായിക്കുകയും ചെയ്തു. യാക്കോബായ വിഭാഗം സർക്കാരിന് പിന്തുണ നൽകി പള്ളികളിൽ പ്രമേയം വായിച്ചു.

ഇടത് മുന്നണി നിയമ നിർമ്മാണത്തിനുള്ള കരട് ചർച്ച ചെയ്തതോടെയാണ് ശക്തയായ പ്രതിഷേധം ഓർത്തഡോക്‌സ് സഭയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇന്ന് എല്ലാ പള്ളികളിലും ഇതിന്റെ ഭാഗമായി പ്രതിഷേധ ദിനം ആചരിച്ചു. കൂടാത്തെ നിയമ നിർമ്മിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രമേയവും വായിച്ചു.

Advertising
Advertising

സർക്കാരിന്റെ നീക്കത്തിന് പിന്നിൽ ഗൂഢ ലക്ഷ്യങ്ങൾ ഉണ്ടെന്നാണ് ഓർത്തഡോക്‌സ് സഭ പറയുന്നത്. ക്രമസമാധാനം ഇല്ലാതാക്കാനെ ഇത് ഉപകരിക്കൂ. അതുകൊണ്ട് തന്നെ സുപ്രിം കോടതി വിധി നടപ്പാക്കാൻ സർക്കാർ ആർജ്ജവം കാണിക്കണമെന്നും ഓർത്തഡോക്‌സ് വിഭാഗം അവശ്യപ്പെട്ടു. ഓർത്തഡോക്‌സ് വിഭാഗം എതിർക്കുബോൾ നിയമ നിർമാണത്തെ യാക്കോബായ വിഭാഗം പൂർണമായും സ്വാഗതം ചെയ്തു. പള്ളികളിൽ ഇന്ന് സർക്കാരിനെ അനുകൂലിച്ച പ്രമേയവും അവതരിപ്പിച്ചു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News