തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു, നഷ്ടമായത് ജ്യേഷ്ഠ സഹോദരനെ; പി.കെ കുഞ്ഞാലിക്കുട്ടി

വളരെ സൗമ്യനായാണ് എല്ലാകാലത്തും ഹൈദരലി ശിഹാബ് തങ്ങൾ അറിയപ്പെട്ടത്

Update: 2022-03-06 08:03 GMT
Editor : Lissy P | By : Web Desk

മുസ്‍ലിം ലീഗിന്‍റെ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ്  തങ്ങൾ ജ്യേഷ്ഠ സഹോദരനെ പോലെയായിരുന്നെന്ന്  പി.കെ. കുഞ്ഞാലിക്കുട്ടി. ചെറുപ്പം മുതലെയുള്ള ബന്ധമാണ്. ഒരുമിച്ച് കളിച്ചുവളർന്നവരാണ് ഞങ്ങൾ. അദ്ദേഹത്തെ കുറിച്ച് ഒരുപാട് ഓർമകളുണ്ടെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്നലെ മുതൽ അദ്ദേഹത്തിന്റെ ആരോഗ്യനില കുറച്ച് ഗുരുതരമായിരുന്നു.

ഇന്ന് രാവിലെ ആരോഗ്യം കുറച്ച് മെച്ചപ്പെട്ടു. ഞങ്ങൾ എല്ലാവരും കഴിഞ്ഞ ദിവസം അവിടെ ഉണ്ടായിരുന്നു. തിരിച്ച് വരുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിച്ചത്.ആരോഗ്യ നില മെച്ചപ്പെട്ടതോടെ എല്ലാവരും ആശ്വാസത്തിലായിരുന്നു. ഉച്ച കഴിഞ്ഞപ്പോൾ സ്ഥിതി മോശമാകുകയായിരുന്നെന്നാണ് ആളുപത്രിയിൽ നിന്ന് അറിയാൻ കഴിഞ്ഞത്. ഞങ്ങൾ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് മരണവിവരം അറിയുന്നു. തുടർന്ന് യാത്ര മതിയാക്കി തിരിച്ചുപോരുകയായിരുന്നു.

Advertising
Advertising

വളരെ സൗമ്യനായാണ് ഹൈദരലി ശിഹാബ് തങ്ങൾ എല്ലാകാലത്തും അറിയപ്പെട്ടത്. വളരെ സ്വാത്വികനായിരുന്നു. മതപരമായ കാര്യങ്ങളിൽ കൂടുതൽ മുഴുകിയായിരുന്നു ജീവിതം. അദ്ദേഹത്തിന്റെ മരണം സമുദായത്തെ സംബന്ധിച്ച് വലിയ നഷ്ടമാണുണ്ടായിരിക്കുന്നത്. ദൈവത്തിന്റെ വിധിക്ക് മുന്നിൽ വേറൊന്നും ചെയ്യാൻ പറ്റില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Full View



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News