'മുഖ്യമന്ത്രിയും ഞാനും എല്ലാം ഫോണിലൂടെ പറഞ്ഞ് തീർത്തതാണ്, തുടക്കത്തിൽ പറഞ്ഞ ഒറ്റ വാചകം മതി'- പി.സരിൻ

വാർത്താസമ്മേളനത്തിനിടെ താൻ ഇറങ്ങിപോയെന്നത് അടിസ്ഥാനരഹിതമാണെന്ന് സരിന്റെ ഭാര്യ ഡോക്ടർ സൗമ്യ സരിനും പ്രതികരിച്ചു

Update: 2024-11-16 04:47 GMT

പാലക്കാട്: മുഖ്യമന്ത്രിയെ വിമർശിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഫോണിലൂടെ അദ്ദേഹവുമായി സംസാരിച്ച് തീർത്തതാണെന്ന് പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി ഡോക്ടർ പി.സരിൻ. മുഖ്യമന്ത്രി തുടക്കത്തിൽ പറഞ്ഞ ആ വാചകം തന്നെ വളരെ പോസിറ്റീവായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ താൻ കാണിക്കുന്ന ഊർജം ഓരോരുത്തരിൽ നിന്നും ആവാഹിക്കുന്നതാണെന്നും സരിൻ മീഡിയവണിനോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്ന് പാലക്കാട്ടെത്തുകയാണ്. ആറ് പൊതുയോഗങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. രാഷ്ട്രീയം പറയാൻ തന്നെ തീരുമാനിച്ചുറപ്പിച്ചുള്ള വരവാണ് മുഖ്യമന്ത്രിയുടേത്. ഇടതിന്റെ വലിയ ആവേശമാണ് പൊതുയോഗങ്ങളിൽ കാണാൻ പോകുന്നതെന്നും സരിൻ കൂട്ടിച്ചേർക്കുന്നുണ്ട്.

Advertising
Advertising

അതേസമയം, കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിനിടെ താൻ ഇറങ്ങിപോയെന്നത് അടിസ്ഥാന രഹിതമാണെന്ന് സരിന്റെ ഭാര്യ ഡോക്ടർ സൗമ്യ സരിൻ പ്രതികരിച്ചു. ഒരു ഫോണ്‍കോൾ വന്നപ്പോൾ സരിനോട് ചെവിയിൽ അക്കാര്യം പറഞ്ഞാണ് താൻ ഇറങ്ങിയത്. അത് വീഡിയോ കണ്ടാൽ മനസിലാകും. സോഷ്യൽ മീഡിയയിൽ എങ്ങനെ വേണമെങ്കിലും വളച്ചൊടിക്കാമെന്നും സൗമ്യ സരിൻ പറഞ്ഞു. 

വാർത്താസമ്മേളനത്തിനിടെ സരിൻ വൈകാരികമായതിനെക്കുറിച്ചും സൗമ്യ പ്രതികരിച്ചു. സരിൻ എന്നാൽ അങ്ങനെയാണ്. ഉള്ളിൽ ഒന്നുവെച്ച് പുറത്തൊന്ന് കാണിക്കില്ല. ഇരട്ടവോട്ടുമായി തങ്ങളെ ബന്ധപ്പെടുത്താനുള്ള ഒരു അനാവശ്യശ്രമം അവിടെയുണ്ടായെന്നും സൗമ്യ പറഞ്ഞു. 

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News